നാട്ടുകൂട്ടങ്ങള്‍ മാനവിക മൂല്യങ്ങള്‍ വളര്‍ത്തുന്നു
കയ്പമംഗലം: മനുഷ്യത്വം മരവിച്ച് മൃഗത്തേക്കാള്‍ അധപതിച്ച് മനുഷ്യര്‍ പോകുന്ന ഈ കാലത്ത് ഗ്രാമ ഗ്രാമാന്തരങ്ങളില്‍ യുവജന യാത്രയുടെ ഭാഗമായി നടക്കുന്ന ഇത്തരം നാട്ടുകൂട്ടങ്ങള്‍ മാനവിക മൂല്യങ്ങളുടെ തുടികൊട്ടുണര്‍ത്തുന്ന സാംസ്‌കാരിക സംഗമങ്ങളായി മാറുകയാണെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഫ്‌സല്‍ അഭിപ്രായപ്പെട്ടു.
മുസ്‌ലിം യൂത്ത്‌ലീഗ് കയ്പമംഗലം പള്ളിവളവ് മേഖലാ കമ്മിറ്റി സലാമത്ത് വളവില്‍ യുവജന യാത്രയുടെ പ്രചരണ ഭാഗമായി സംഘടിപ്പിച്ച നാട്ടുകൂട്ടം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഷ്ടപ്പെട്ടു പോകുന്ന സാംസ്‌കാരിക മൂല്യങ്ങളുടേയും ഗൃഹാതുരത്വത്തിന്റേയും വീണ്ടുമൊരു ഉയിര്‍ത്തെഴുന്നേല്‍പായി മാറ്റുന്നതിലൂടെയാണ് ഇത്തരം ഒത്തു ചേരലുകള്‍ നേട്ടമായി നമുക്കു മാറുന്നത്. വൈജാത്യങ്ങളും വൈവിധ്യങ്ങളും നിറഞ്ഞ നാടന്‍ കലകളെ ബഹുസ്വര സമൂഹത്തില്‍ ഏകമനസോടെ നാം ആസ്വദിക്കുന്നു എന്നത് കലകള്‍ക്കും വിവിധ സംസ്‌കാരങ്ങള്‍ക്കും നാടിനെ ഒന്നിപ്പിക്കാന്‍ കഴിയും എന്ന മഹത്തായ സന്ദേശമാണ് ഇത്തരം സംഗമങ്ങള്‍ വ്യക്തമാക്കിതരുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ പി.എസ് ബഷീര്‍ അധ്യക്ഷനായി. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് പി.എ സീതി മാസ്റ്റര്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
രാവിലെ നടന്ന കായിക മത്സര പരിപാടികള്‍ മുസ്‌ലിം യൂത്ത്‌ലീഗ് കയ്പമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് കെ.കെ സക്കരിയ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത്‌ലീഗ് കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി.എ സാജുദ്ദീന്‍, ജനറല്‍ സെക്രട്ടറി പി.എം അക്ബറലി, ട്രഷറര്‍ ഇ.എച്ച് മുഹമ്മദ് റാഫി, എസ്.ടി.യു നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ടി.വി മുഹമ്മദ് ബിലാല്‍, പ്രവാസി ലീഗ് കയ്പമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് പി.എം സൈനുദ്ദീന്‍, നേതാക്കളായ പുത്തന്‍കുളം സെയ്തു ഹാജി, യു.വൈ ഷമീര്‍, പി.എ നഈം, പി.എ ഇസ്ഹാഖ്, കെ.എം സൈഫുദ്ദീന്‍, എ.ബി ഹൈദ്രോസ്, മുസ്തഫ മുറിത്തറ, എം.എം അബ്ദുറഹ്മാന്‍, എം.എ വാഹിദ്, ആഷിത സാജുദ്ദീന്‍, സല്‍മ മാഹിന്‍, ബഷീല കരീം, സി.എസ് ദയ്യാന്‍ പങ്കെടുത്തു.
നാട്ടുകൂട്ടം പരിപാടിയുടെ ഭാഗമായി സൈക്കിള്‍ സ്ലോ, ചാക്കില്‍ ചാട്ടം, കസേരകളി, കുടം തല്ല്, വടംവലി, മെഹന്തി എന്നീ മത്സരങ്ങള്‍ അരങ്ങേറി. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി യൂത്ത്‌ലീഗ് കൂരിക്കുഴി ശാഖാ കമ്മിറ്റി ഒന്നാം സ്ഥാനത്തും പള്ളി വളവ് ശാഖാ കമ്മിറ്റി രണ്ടാം സ്ഥാനത്തും ചളിങ്ങാട് ശാഖാ കമ്മിറ്റി മൂന്നാം സ്ഥാനത്തും എത്തി.
മത്സര വിജയികള്‍ക്ക് സമ്മാന ദാന വിതരണവും നടന്നു. മേഖലാ യൂത്ത്‌ലീഗ് പ്രസിഡന്റ് കെ.വൈ നാസര്‍, എം.എ ബഷീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."