കനത്ത മഴയില്‍ സിവില്‍ സ്റ്റേഷന് പരിസരവും
കാക്കനാട്: കനത്ത മഴയില്‍ സിവില്‍ സ്റ്റേഷന് പരിസരം വെള്ളക്കെട്ടിലായി. പകര്‍ച്ച വ്യാധിഭീഷണിയെ തുടര്‍ന്ന് സിവില്‍ സ്റ്റേഷനിലെ കാന്റീന് ആരോഗ്യ വകുപ്പ് അടച്ചു പൂട്ടി. തിങ്കളാഴ്ച രാവിലെ പെയ്ത കനത്ത മഴയില്‍ തൃക്കാക്കര മുനിസിപ്പല്‍ പ്രദേശത്തെ ഏഴു വീടുകള്‍ വെള്ളത്തിലായി. റോഡിന്റെ സൈഡ് ഭിത്തി ഇടിഞ്ഞു വീണു വാഹനങ്ങള്‍ മണ്ണിനടിയിലായി. എന്‍.പി.ഒ.എല്‍ റോഡില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു.
നിലയ്ക്കാതെ പെയ്ത മഴയില്‍ സിവില്‍ സ്റ്റേഷന് വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ വെള്ളക്കെട്ടിലായി. സിവില്‍ സ്റ്റേഷന് പടിഞ്ഞാറെ കവാടം ഭാഗമാണ് വെള്ളക്കെട്ടിലായത്. പകര്‍ച്ച വ്യാധി ഭീഷണിയെ തുടര്‍ന്നാണ് സിവില്‍ സ്റ്റേഷന് കാന്റീന് ആരോഗ്യ വകുപ്പ് അധികൃതര്‍ അടച്ചു പൂട്ടാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. വെള്ളക്കെട്ട് കൂടി ആയതോടെ സിവില്‍ സ്റ്റേഷന് പരിസരം കൊതുക്ജന്യ രോഗങ്ങളുടെ പിടിയിലാണ്.
കനത്ത മഴയില്‍ തൃക്കാക്കര മുനിസിപ്പല്‍ പ്രദേശത്ത് വ്യാപക നാശനഷ്ടമുïായി. തോപ്പില്‍ ദേശീയ കവലക്ക് സമീപം നാരോലൈനില് താമസിക്കുന്ന വൃദ്ധയായ ശാന്തമ്മയുടെ വീടു ഉള്‍പ്പെടെ പത്തു വീടുകള്‍ വെള്ളത്തിലായി. തുടര്‍ച്ചയായി മഴ പെയ്താല്‍ വീട്ടുകാരെ മാറ്റി പാര്പ്പിക്കേï വരുമെന്ന് നഗരസഭ വൈസ് ചെയര്മാന് സാബു ഫ്രാന്‍സിസ് പറഞ്ഞു.
35ാം ഡിവിഷന് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് മാനാത്ത് ബില്ഡിങിനോഡ് ചേര്‍ന്നുളള റോഡ് ഇടിഞ് വീണ് നാല് വാഹനങ്ങള്‍ മണ്ണിനടിയിലായി. എന്‍.പി.ഒ എല്‍ വളപ്പിലെ മരം വീണ് മേത്തര്കുളം ഭാഗത്ത് വീട് ഭാഗികമായി തകര്‍ന്നു. ഫയര്ഫേഴാസ് എത്തിയാണ് മരം മുറിച്ചു മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."