ചുവടുവച്ച്... ചേമഞ്ചേരി
കോഴിക്കോട്: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ ചടങ്ങില്‍ പത്മശ്രീ ഗുരു ചേമഞ്ചേരിക്കും പത്മശ്രീ മീനാക്ഷി ഗുരുക്കള്‍ക്കും ആദരം. ഇരുവര്‍ക്കും വേദിയില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊന്നാടയും ഫലകവും നല്‍കി. ഫലകം മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങിയ ഗുരു ചേമഞ്ചേരി കിരീടം പോലെ തലയിലേറ്റി കഥകളി ചുവടുകള്‍ വച്ചു.
100 വയസ് പിന്നിട്ട ചേമഞ്ചേരി വേദിയില്‍ ചുവടുവച്ചത് സദസിന് അവിസ്മണീയ കാഴ്ചയായി. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വന്‍ ജനപങ്കാളിത്തമുണ്ടായിരുന്നു. പൊതുസമ്മേളനത്തിനു ശേഷം ബിജു നാരായണന്‍, രഞ്ജിന ജോസ് തുടങ്ങിയവര്‍ നയിച്ച ഗാനമേളയും അരങ്ങേറി.
യു.ഡി.എഫ് വിട്ടുനിന്നു
കോഴിക്കോട്: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ സമാപന ചടങ്ങില്‍ നിന്ന് യു.ഡി.എഫ് വിട്ടുനിന്നു. ജില്ലയില്‍ നിന്നുള്ള യു.ഡി.എഫ് എം.എല്‍.എമാര്‍ ചടങ്ങില്‍ പങ്കെടുത്തില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."