ലീഗല്‍ അസിസ്റ്റന്റ് നിയമനം: കട്ട് ഓഫ് മാര്‍ക്ക് നിര്‍ബന്ധമാക്കി
തിരുവനന്തപുരം: വിവാദമായതിനെ തുടര്‍ന്ന് സെക്രട്ടേറിയറ്റില്‍ ലീഗല്‍ അസിസ്റ്റന്റുമാരുടെ തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് കട്ട് ഓഫ് മാര്‍ക്ക് നിര്‍ബന്ധമാക്കി. 40 ശതമാനം മാര്‍ക്കാണ് നിര്‍ബന്ധമാക്കിയത്. 40 ശതമാനം മാര്ക്കുള്ളവരില്ലെങ്കില് ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാനും തീരുമാനിച്ചു.
എട്ട് മാര്‍ക്ക് നേടിയവര്‍ വരെ ലീഗല്‍ അസിസ്റ്റന്റ് തസ്തികയില്‍ കടന്നുകൂടുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കട്ട് ഓഫ് മാര്‍ക്ക് കര്‍ശനമാക്കിയത്. സെക്രട്ടേറിയറ്റിലെ ലീഗല്‍ അസിസ്റ്റന്റ് നിയമനം പി.എസ്.സി വഴി നേരിട്ടും സെക്രട്ടേറിയറ്റിലെ ക്ലാസ് ഫോര്‍ ജീവനക്കാര്‍, മറ്റു വകുപ്പുകള്‍ എന്നിവയില്‍ നിന്ന് തസ്തികമാറ്റം വഴിയുമാണ് നടക്കുന്നത്. മത്സര പരീക്ഷയിലൂടെ പി.എസ്.സി വഴി മികച്ച മാര്‍ക്കുള്ളവര്‍ എത്തുമ്പോള്‍ സെക്രട്ടേറിയേറ്റിലെയും മറ്റു വകുപ്പുകളിലെയും ജീവനക്കാര്‍ക്കായി നീക്കിവച്ച സീറ്റുകളില്‍ എട്ട് മാര്‍ക്ക് കിട്ടിയവര്‍ വരെ ലീഗല്‍ അസിസ്റ്റന്റുമാരാകുന്നത് വിവാദമായിരുന്നു. തുടര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെക്രട്ടേറിയറ്റിലെ ഭരണപരിഷ്കാര കമ്മിഷനോട് ആവശ്യപ്പെട്ടു. ഇവരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കട്ട് ഓഫ് മാര്‍ക്ക് നിര്‍ബന്ധമാക്കാന്‍ പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."