HOME
DETAILS

ബഹ്‌റൈനില്‍ മാര്‍ബിള്‍ ഇറക്കുന്നതിനിടെ അപകടം: മലയാളി മരിച്ചു, നാലു മലയാളികള്‍ക്ക് പരുക്ക്

  
backup
August 18, 2019 | 10:52 AM

bahrain-accident-malayalee-dead

ഉബൈദുല്ല റഹ്മാനി

മനാമ: ബഹ്‌റൈനില്‍ മാര്‍ബിള്‍ ഇറക്കുന്നതിനിടെ മാര്‍ബിള്‍ പാളി അടര്‍ന്നു വീണതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരു മലയാളി മരിക്കുകയും നാലു മലയാളികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
തിരുവനന്തപുരം നെയ്യാറ്റിന്‍കര മാരായമുട്ടം കല്ലിടാന്തി സി.എസ് ഭവനില്‍ നിഷാന്ത് ദാസ് (27)ആണ് മരിച്ചത്.

ബഹ്‌റൈനിലെ ആലിബൂരിയില്‍ ഞായറാഴ്ച കാലത്താണ് സംഭവം. ഒമാനില്‍ നിന്നുംക്കൊണ്ടുവന്ന മാര്‍ബിള്‍ സ്വകാര്യകമ്പനിയില്‍ ഇറക്കുന്നതിനിടെ മാര്‍ബിള്‍പാളി പൊട്ടിവീണാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

നിഷാന്ത് ദാസ് സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. പരുക്കേറ്റ നാലു പേരെയും ബി.ഡി.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ രണ്ടുപേരുടെ പരുക്ക് ഗുരുതരമല്ല. ഇവരെ പ്രാഥമിക ശുശ്രൂഷ നല്‍കി ഉടന്‍ ഡിസ്ചാര്‍ജ്ജ് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

മരണമടഞ്ഞ നിഷാന്ത് ദാസ് 2013 ലാണ് ബഹ്‌റൈനില്‍ എത്തിയത്. കുടുംബം നാട്ടിലാണ്. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago