നടപ്പാതയില്‍ കാടുകയറി; കാല്‍നട യാത്ര ദുരിതമാകുന്നു
പള്ളിക്കല്‍: ലക്ഷങ്ങള്‍ മുടക്കിയുണ്ടാക്കിയ നടപ്പാതയില്‍ കാടുകയറിയതോടെ ഇതുവഴിയുള്ള കാല്‍നട യാത്ര ദുരിതകരം. കാലിക്കറ്റ് സര്‍വകലാശാലാ കാംപസിനോട് ചേര്‍ന്ന് ദേശിയപാതയോരത്ത് ലക്ഷങ്ങള്‍ മുടക്കി പുതുതായി നിര്‍മ്മിച്ച നടപ്പാതയിലാണ് അധികൃതരുടെ അനാസാഥ മൂലം ഈ ദുരവസ്ഥയുള്ളത്.
കൈവരിയോടുകൂടി നിര്‍മിച്ച നടപ്പാതയുടെ ഒരു വശം കാട് പിടിച്ചു കിടക്കുന്നതിനാല്‍ എതിരെ യാത്രക്കാര്‍ വരുമ്പേള്‍ മാറി നില്ക്കാന് പറ്റാത്ത അവസ്ഥയാണ്. കാംപസ് പരിസരത്ത് ഇഴജന്തുക്കളുടെ ശല്യമുള്ളതിനാല്‍ കാട് കടറിയ നടപ്പാതയില്‍ ഇഴജന്തുക്കളേയും ഭയന്നാണ് ഇതുവഴിയുള്ള കാല്‍നട യാത്ര.
സര്‍വകലാശാലയിലേക്കുള്ള നിരവധി ഉദ്യോഗാര്‍ഥികളും കാംപസിലെ സ്കൂള്‍, കോളജ് എന്നിവിടങ്ങളിലേക്കുള്ള നൂറ് കണക്കിന് വിദ്യാര്‍ഥികളും പ്രദേശത്തുള്ള തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷന്, ചേളാരി സെക്ഷന്‍ കെ.എസ്.ഇബി ഓഫിസ് എന്നിവിടങ്ങളിലേക്കുള്ള നിരവധി യാത്രക്കാരും ആശ്രയിക്കുന്ന നടപ്പാതയാണ്. സര്‍വകാലാശാലക്ക് മുന്നില്‍ ദേശീയപാതയോരം വീതി കൂട്ടിയെങ്കിലും റോഡോരത്തെ അനധികൃത പാര്‍ക്കിങ് മൂലം യാത്രക്കാര്‍ക്ക് റോഡരികിലൂടെയുള്ള കാല്‍നട യാത്രയും ഭീഷണിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."