HOME
DETAILS

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ജമ്മുവില്‍ പാകിസ്താന്റെ വെടിവയ്പ്: ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു

  
backup
August 20 2019 | 13:08 PM

jammu-pak-against-india-shoot

ജമ്മു: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ജമ്മുകശ്മീരില്‍ പാകിസ്താന്റെ വെടിവയ്പ്. ബീഹാര്‍ സ്വദേശിയായ ഒരു ഇന്ത്യന്‍ സൈനികന്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. നാല് ഇന്ത്യന്‍ സൈനികര്‍ക്ക് പരുക്കേറ്റു. രവി രഞ്ജന്‍ കുമാര്‍(36) എന്ന സൈനികനാണ് കൊല്ലപ്പെട്ടത്. രാവിലെ 11 മണിയോടെയാണ് കൃഷ്ണ ഘാട്ടി സെക്ടറില്‍ വെടിവെപ്പ് ആരംഭിച്ചത്. അതേസമയം ഇന്ത്യന്‍ സേന പാകിസ്താന്‍ സേനയ്ക്ക് കനത്ത തിരിച്ചടി നല്‍കിയതായും പ്രതിരോധ വക്താവ് അറിയിച്ചു.
അതിര്‍ത്തിയില്‍ വെടിവെപ്പ് തുടരുകയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ കശ്മീര്‍ പ്രശ്‌നത്തിന്റെ പേരില്‍ ഇന്ത്യയുമായി സംഘര്‍ഷമുണ്ടാവരുതെന്നും പ്രകോപനപരമായ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനോട് ആവശ്യപ്പെട്ടു. കശ്മീരിന്റെ പ്രത്യേക അധികാരം ഇന്ത്യ എടുത്തു കളഞ്ഞതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് ട്രംപിന്റെ നിര്‍ദേശം. കഴിഞ്ഞ ദിവസം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപുമായി 30 മിനുട്ട് കശ്മീര്‍ വിഷയത്തെ കുറിച്ച് ഫോണില്‍ സംസാരിച്ചിരുന്നു. തുടര്‍ന്നാണ് ട്രംപ് ഇമ്രാന്‍ഖാനെ വിളിച്ചത്. കശ്മീരിലെ സ്ഥിതിഗതികള്‍ അങ്ങേയറ്റം സങ്കീര്‍ണമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; 12  പേര്‍ക്ക് പരുക്ക്

National
  •  a month ago
No Image

'വടക്കന്‍ ഗസ്സ അഭിമുഖീകരിക്കുന്നത് മഹാ ദുരന്തം' യു.എന്‍ 

International
  •  a month ago
No Image

കല്യാണവേദിയിലും പിണക്കം; സരിന് കൈ കൊടുക്കാതെ രാഹുലും ഷാഫിയും 

Kerala
  •  a month ago
No Image

മതം മാറിയ ദലിതര്‍ക്ക് പട്ടിക ജാതി പദവി: കമ്മീഷന്‍ കാലാവധി നീട്ടി കേന്ദ്രം

National
  •  a month ago
No Image

ഇനി വയനാടിനും മെഡിക്കല്‍ കോളജ് ; ഉറപ്പ് നല്‍കി പ്രിയങ്ക

Kerala
  •  a month ago
No Image

ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങിയ യുവതിയെ പിന്തുടര്‍ന്നു സ്വര്‍ണ മാല പൊട്ടിച്ചു; പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഇന്ത്യക്ക് സമ്പൂര്‍ണ തോല്‍വി; അജാസ് പട്ടേലിന് പതിനൊന്നു വിക്കറ്റ്

Cricket
  •  a month ago
No Image

പരപ്പന്‍ പാറ ഭാഗത്ത് മരത്തില്‍ കുടുങ്ങിയ നിലയില്‍ ശരീര ഭാഗം; ചൂരല്‍ ഉരുള്‍പൊട്ടലിലേതെന്ന് നിഗമനം

Kerala
  •  a month ago
No Image

സന്ദീപ് വാര്യരുമായി ചര്‍ച്ച നടത്തിയിട്ടില്ല; വന്നാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു 

Kerala
  •  a month ago