സമരത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് സി.പി.എം കേന്ദ്രനേതൃത്വം
ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുള്ള സുപ്രിംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നടന്നുവരുന്ന സമരത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സി.പി.എം കേന്ദ്രനേതൃത്വം. സര്‍ക്കാരിനെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പിയും കോണ്‍ഗ്രസും സമരം നടത്തുന്നതെന്ന് പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള ആരോപിച്ചു.
നിയമത്തിനും യുക്തിക്കും നിരയ്ക്കാത്ത ആവശ്യങ്ങളാണ് ഇരുപാര്‍ട്ടികളും ഉന്നയിക്കുന്നത്. സ്ത്രീകളുടെ തുല്യതാ അവകാശത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറച്ചുനില്‍ക്കും.
ഭരണഘടനാ ബാധ്യത സര്‍ക്കാര്‍ നിര്‍വഹിക്കരുതെന്നും ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് കോടതിയെ അറിയിക്കണം എന്നുമാണ് കോണ്‍ഗ്രസും ബി.ജെ.പിയും അവശ്യപ്പെടുന്നത്.
ഈ ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ല. സര്‍ക്കാര്‍ കോടതിയില്‍ പോകണം എന്ന് പറയുന്ന ബി.ജെ.പിയും കോണ്‍ഗ്രസും എന്തുകൊണ്ട് കോടതിയില്‍ പോവുന്നില്ല.
കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയ അടിത്തറ ബി.ജെ.പിക്ക് പണയം വച്ചിരിക്കുകയാണ്. വിഷയത്തെ രാഷ്ട്രീയമായി മുതലെടുക്കാനാണ് ശ്രമമെന്നും ശബരിമല വിഷയത്തിലെ സമരങ്ങള്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ അടിത്തറയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."