ജില്ലാ മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കും
കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക, കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, സംസ്ഥാന സര്‍ക്കാറിന്റെ ജനപക്ഷ ബദല്‍ നയങ്ങള്‍ക്ക് കരുത്ത് പകരുക, കാര്യക്ഷമവും ജനോന്മുഖവുമായ സിവില്‍ സര്‍വിസിനായുള്ള പ്രവര്‍ത്തനങ്ങളില്‍ അണി ചേരുക, വര്‍ഗീയതയെ ചെറുക്കുക, മത നിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കുക, തദ്ദേശ ഭരണ പൊതു സര്‍വിസ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സംരക്ഷിച്ച് കേരള എന്‍.ജി.ഒ യൂനിയന്റെ നേതൃത്വത്തില്‍ ജൂലായ് 20ന് നടത്തുന്ന ജില്ലാ മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കാന്‍ യൂനിയന്‍ ജില്ലാ കൗണ്‍സില്‍ യോഗം ജീവനക്കാരോട് അഭ്യര്‍ഥിച്ചു.
യൂനിയന്‍ ജില്ലാ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ടി.കെ അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ ആനന്ദന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന സെക്രട്ടേറിയേറ്റംഗം എന്‍ നിമില്‍ രാജ് സംസ്ഥാന സമ്മേളന തീരുമാനങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പി ലീലാമണി, എസ് വിശ്വേശരന്‍, ജോസ് തോമസ്, കെ ഷാബു പങ്കെടുത്തു. ചര്‍ച്ചകള്‍ക്ക് യൂനിയന്‍ സംസ്ഥാന സെക്രട്ടറി കെ സുന്ദരരാജന്‍ വിശദീകണം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."