ഭഗത് സിങിന്റെ ജന്മദിനാഘോഷം; വിദ്യാര്‍ഥിനിയെ സസ്പെന്‍ഡ് ചെയ്തു
കോയമ്പത്തൂര്‍: ഭഗത് സിങിന്റെ ജന്മദിനാഘോഷം സംഘടിപ്പിച്ചതിന് വിദ്യാര്‍ഥിനിയെ കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കോയമ്പത്തൂരിലെ ഗവ. ആര്‍ട്സ് കോളജിലെ എസ്. മാലതിയെയാണ് അനുവാദമില്ലാതെ പരിപാടി സംഘടിപ്പിച്ചതിന് കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. കോളജിലെ ചരിത്ര വിഭാഗത്തിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് മാലതി. കാമ്പസിലെ സമാധാനം തകര്‍ക്കുന്ന വിധത്തില്‍ പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ നടപടി.
അതേസമയം തന്നെ സസ്പെന്‍ഡ് ചെയ്ത നടപടി എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് വിദ്യാര്‍ഥിനി പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനിയുടെ ജന്മദിനം ആഘോഷിച്ചാല്‍ എങ്ങനെയാണ് കോളജിലെ സമാധാനാന്തരീക്ഷം തകരുകയെന്നും മാലതി ചോദിക്കുന്നു.
കോളജിന്റെ നടപടി ശരിയല്ലെന്നും അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുന്ന നീക്കമാണ് തനിക്കെതിരേ നടത്തിയതെന്നും അവര്‍ ആരോപിച്ചു. ഡിപ്പാര്‍ട്ട് മെന്റ് തലവനില്‍ നിന്ന് അനുമതി വാങ്ങിയാണ് പരിപാടി സംഘടിപ്പിച്ചതെന്നും വിദ്യാര്‍ഥിനി പറഞ്ഞു. അതേസമയം ഭഗത് സിങിന്റെ ജന്മദിനം ആഘോഷിക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ അത് അതിന്റേതായ വഴിക്കായിരിക്കണമെന്നും കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."