എന്റെ മരണത്തിനുത്തരവാദി എസ്.ഐ രാജേഷ് ; അയാളെ തല്ലിക്കൊല്ലണം, ആത്മഹത്യക്കുമുമ്പ് എ.എസ്.ഐയുടെ മെസേജ്: എസ്.ഐയെ സ്ഥലംമാറ്റി: എസ്.ഐക്കെതിരേ മുമ്പും പരാതികള്‍
ആലുവ: ലീവില്‍ പോയ പൊലിസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റാരോപിതനായ എസ്.ഐയെ സ്ഥലം മാറ്റി. തടയിട്ടപ്പറമ്പ് സ്റ്റേഷനിലെ എസ്.ഐ രാഷേജിനെയാണ് സ്ഥലം മാറ്റിയത്. അതേസമയം സഹ പ്രവര്‍ത്തകനായ പൊലിസുകാരന്റെ അന്തിമോപചാര ചടങ്ങില്‍ പങ്കെടുക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആരും എത്തിയില്ലെന്ന ആരോപണവും ശക്തമാവുകയാണ്.
ഇതിനെതിരേ പൊലിസുകാര്‍ക്കിടയില്‍ തന്നെ അമര്‍ഷം പുകയുന്നുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം പൊലിസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിനുവച്ചിരുന്നു. ആംബുലന്‍സിനു പൈലറ്റ് വന്ന ഒരു എസ്.ഐയെ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റാരും പൊലിസ് വകുപ്പില്‍ നിന്ന് ചടങ്ങിനെത്തിയിരുന്നില്ല. അതുകൊണ്ടു ഇന്നു വൈകി വീട്ടിലെത്തിയ സ്ഥലം എസ്.പിയെ നാട്ടുകാര്‍ തടയുന്ന സാഹചര്യവും ഉണ്ടായി.
ആലുവക്കടുത്തുള്ള ഇതേ സ്റ്റേഷനിലെ എ.എസ്.ഐ ബാബുവാണ് തൂങ്ങിമരിച്ചത്. എസ്.ഐയുടെ നിരന്തര പീഡനം മൂലമാണ് എ.എസ്.ഐ ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. പ്രളയജലം കയറിയ വീട് വൃത്തിയാക്കാനെടുത്ത ലീവ് ക്യാന്‍സല്‍ ചെയ്യണമെന്ന് എസ്.ഐ ആവശ്യപ്പെട്ടിരുന്നുവെത്രെ. ആത്മഹത്യക്കുമുമ്പ് സ്റ്റേഷനിലെ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അയച്ച മെസേജില്‍ എസ്.ഐക്കെതിരേ ഗുരുതര ആരോപണങ്ങള്‍ ബാബു ഉന്നയിക്കുന്നുണ്ട്.
എസ്.ഐ ആണ് തന്റെ മരണത്തിനുത്തരവാദിയെന്നും അയാളെ തല്ലിക്കൊല്ലണമെന്നുമാണ് മെസേജിലെആവശ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്താണ് എസ്.ഐ രാജേഷ് ഈ സ്റ്റേഷനില്‍ ചാര്‍ജെടുക്കുന്നത്. വന്നതു മുതല്‍ തന്നെ ബാബുവിനോട് മോശമായ രീതിയിലാണ് പെരുമാറുന്നതെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."