ജനവാസമേഖലകളിലെ കടല്‍ഭിത്തി: നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു: നൗഷാദ് എം.എല്‍.എ
കൊല്ലം: ഇരവിപുരം മണ്ഡലത്തിലെ കടലാക്രമണം ശക്തമായ ജനവാസമേഖലകളിലെ കടല്‍ഭിത്തി ശക്തിപ്പെടുത്താനുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി എം നൗഷാദ് എം. എല്‍.എ പറഞ്ഞു. പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതിയില്‍പ്പെടുത്തി സര്‍ക്കാര്‍ അനുവദിച്ച അടിയന്തിര സഹായമായ 46 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മ്മാണം. ഇരവിപുരം തീരത്തു നാലു പുതിയ പുലിമുട്ടുകള്‍ നിര്‍മ്മിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. കടല്‍ക്ഷോഭം രൂക്ഷമായ ഇരവിപുരം പള്ളിനേര് തീരം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
എല്‍. ഡി.എഫ് സര്‍ക്കാരിന്റെ 2016ലെ പുതുക്കിയ ബജറ്റില്‍ തന്നെ എം.എല്‍.എയുടെ അഭ്യര്‍ത്ഥന പരിഗണിച്ചു ഇരവിപുരം തീരത്തു അഞ്ചു പുതിയ പുലിമുട്ടുകള്‍ നിര്‍മിക്കാന്‍ തുക വകയിരുത്തിയിരുന്നു. കാക്കത്തോപ്പില്‍ പുലിമുട്ടുനിര്മാണത്തിനു 10.5 കോടി രൂപയുടെയും താന്നിയില്‍ പുലിമുട്ട് നിര്‍മിക്കാന്‍ 3.6, ലക്ഷ്മിതോപ്പില്‍ പുലിമുട്ട് നിര്‍മ്മിക്കാന്‍ 3.7, ഗാര്‍ഫില്‍ നഗറില്‍ പുലിമുട്ട് നിര്‍മ്മിക്കാന്‍ 2.65 കോടി രൂപയുടെയും എസ്റ്റിമേറ്റാണ് തയ്യാറാക്കി സമര്‍പ്പിച്ചിട്ടിട്ടുള്ളത്.
ഇതിനു പുറമെ ഇരവിപുരം പാലം മുതല്‍ മുക്കം പൊഴി വരെയുള്ള തീരദേശ റോഡ് വീതി കൂട്ടി നിര്‍മിക്കാന്‍ സര്‍ക്കാര്‍ 4.9 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ലക്ഷ്മിപുരം തോപ്പിലെ നിലവിലുള്ള പുലിമുട്ടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 3.25 കോടി രൂപയുടെ പദ്ധതിക്ക് തുറമുഖ എന്‍ജിനിയറിങ് വകുപ്പിന് ഭരണാനുമതി ലഭിച്ചു കഴിഞ്ഞതായും നൗഷാദ് അറിയിച്ചു. കൗണ്‍സിലര്‍ ബേബി സേവ്യറും എം.എല്‍.എയോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."