HOME
DETAILS

1.4 ബില്യന്‍ ഡോളറിന്റെ സഊദി-അമേരിക്ക ആയുധക്കരാറിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരം

  
backup
June 07 2017 | 17:06 PM

1-4-%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a1%e0%b5%8b%e0%b4%b3%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf

 

റിയാദ്: അറേബ്യക്ക് 1.4 ബില്യന്‍ ഡോളറിന്റെ ആയുധം വില്‍ക്കാനുള്ള തീരുമാനത്തിന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം അംഗീകാരം നല്‍കി. ഡൊണാള്‍ഡ് ട്രംപിന്റെ സഊദി സന്ദര്‍ശന വേളയില്‍ ഒപ്പു വച്ച കരാറിനാണ് അംഗീകാരം നല്‍കിയതെന്ന് പെന്റഗണ്‍ വ്യക്തമാക്കി. അത്യാധുനിക റഡാറുകള്‍, സഊദിക്കകത്തും പുറത്തുവച്ചും വ്യോമ പരിശീലനം നല്‍കല്‍, ഇതര സൈനിക സഹായം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പുതുതായി അംഗീകാരം ലഭിച്ച ഇടപാട്.

അന്താരാഷ്ട്ര നിലവാരമുളള ലേക്ക്ഹീഡ് മാര്‍ട്ടിന്‍ കോര്‍പറേഷന്‍ നിര്‍മിച്ച റഡാര്‍ സംവിധാനമാന് സഊദിക്ക് ലഭ്യമാകുക. രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷക്കും പ്രതിരോധ മേഖലയിലെ സുരക്ഷക്കുമാണ് ഇവ ഉപയോഗിക്കുക. റഡാറുകള്‍ക്ക് മാത്രം 622 ദശലക്ഷം ഡോളര്‍ വിലവരുന്ന റാഡാര്‍ സംവിധാനം സഊദി അതിര്‍ത്തികളില്‍ നിലവിലെ സാഹചര്യത്തില്‍ ഏറ്റവും അനുയോജ്യമാണെന്ന് പെന്റഗണ്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. റഡാറുകള്‍ കൂടാതെ റോക്കറ്റുകള്‍, മോര്‍ട്ടോറുകള്‍, സാങ്കേതിക സഹായം എന്നിവയും കരാറിന്റെ ഭാഗമായി സഊദിക്ക് ലഭിക്കും.

അന്താരാഷ്ട്ര സജ്ജീകരണത്തോടെയുള്ള സൈനിക പരിശീലനം, ഇംഗ്‌ളീഷ് ഭാഷ പഠനം എന്നിവ അടങ്ങുന്ന 750 ദശലക്ഷം ഡോളറിന്റെ മറ്റൊരു ഇടപാടിനും അമേരിക്ക അംഗീകാരം നല്‍കുമെന്ന് പെന്റഗണ്‍ വ്യക്തമാക്കിയിട്ടുണ്ട്. സൈനിക ഇടപാടുകള്‍ നടപ്പാക്കുന്ന ഡിഫന്‍സ് സെക്യൂരിറ്റി സഹകരണ ഏജന്‍സിയാണ് ഈ കരാറിന് അംഗീകാരം നല്‍കുക. അപൂര്‍വമായി മാത്രം അംഗീകാരം നല്‍കാറുള്ള ഇത്തരം ഇടപാടുകളെക്കുറിച്ച് അമേരിക്കന്‍ കോണ്‍ഗ്രസിന് വിവരം നല്‍കിയിട്ടുണ്ടെന്നും പെന്റഗണ്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുരുവായൂരിൽ തെരുവുനായ ആക്രമണം; മുറ്റത്ത് പുല്ല് പറിക്കുന്നതിനിടെ വീട്ടമ്മയുടെ ചെവി കടിച്ചെടുത്തു

Kerala
  •  4 days ago
No Image

ഫുട്ബോൾ ആരാധകർക്കൊപ്പം യുഎഇ; എഎഫ്സി 2026 ലോകകപ്പ് യോഗ്യതാ മത്സരം; ഒമാനെതിരെ നേടുന്ന ഓരോ ഗോളിനും 2ജിബി സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് e&

uae
  •  4 days ago
No Image

തളിപ്പറമ്പിലെ തീപിടുത്തം: 50 കോടിയുടെ നാശനഷ്ടം; തീ പടർന്നത് ട്രാൻസ്‌ഫോർമറിൽ നിന്നല്ലെന്ന് കെഎസ്ഇബി

Kerala
  •  4 days ago
No Image

പ്രവാസിളെ നാടുകടത്തും, കുവൈത്ത് പൗരന്മാർക്ക് തടവും പിഴയും; പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതിന് മുന്നേ ഓർക്കുന്നത് നല്ലത്; ഇല്ലെങ്കിൽ പണി കിട്ടും

Kuwait
  •  4 days ago
No Image

ഡെന്റൽ ഇംപ്ലാന്റ് ശസ്ത്രക്രിയയിൽ പിഴവ്; രോഗിക്ക് 1,00,000 ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി

uae
  •  4 days ago
No Image

ആര്‍സിസിയില്‍ കാന്‍സര്‍ മരുന്ന് മാറി നല്‍കിയ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  4 days ago
No Image

യുഎഇ; വി​ദ്യാർഥികൾക്ക് ആഘോഷിക്കാം; 2025–2026 അധ്യയന വർഷത്തിലെ ഒന്നാം സെമസ്റ്റർ മധ്യവേനൽ അവധി പ്രഖ്യാപിച്ചു

uae
  •  4 days ago
No Image

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം: അന്വേഷണം വേണം, പരാതി നല്‍കി ദേവസ്വം ബോര്‍ഡ്

Kerala
  •  4 days ago
No Image

അൽ-സിദ്ദീഖ് ഏരിയയ്ക്ക് എതിർവശത്തുള്ള സ്ട്രീറ്റ് 404 ൽ 12 മണിക്കൂർ റോഡ് അടച്ചിടും; യാത്രക്കാർക്ക് മുന്നറിയിപ്പ്

Kuwait
  •  4 days ago
No Image

ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയെ ഫേസ്ബുക്കിൽ വിമർശിച്ചതിന് സംഘം ചേർന്ന് ആക്രമണം; മുൻ ഡിവൈഎഫ്ഐ നേതാവ് ഗുരുതരാവസ്ഥയിൽ

Kerala
  •  4 days ago