HOME
DETAILS

"ഐ ലവ് യു മമ്മി, അനിയനെ നന്നായി നോക്കണം": അമ്മയ്ക്ക് സന്ദേശമയച്ച് പ്രമുഖ യൂട്യൂബർ ജീവനൊടുക്കി

  
February 26, 2026 | 3:18 PM

hyderabad youtuber bonu komali found dead in rented flat

ഹൈദരാബാദ്: ലൈഫ് സ്റ്റൈൽ വീഡിയോകളിലൂടെ പ്രശസ്തയായ പ്രമുഖ യൂട്യൂബർ ബോനു കോമാലിയെ (21) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ചയാണ് ഹൈദരാബാദിലെ വാടക വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ആന്ധ്രാപ്രദേശ് വിശാഖപട്ടണം സ്വദേശിയായ കോമാലി ബിഎസ്‌സി പഠനത്തിനായാണ് ഹൈദരാബാദിൽ താമസിച്ചിരുന്നത്.

കുവൈത്തിൽ ജോലി ചെയ്യുന്ന അമ്മയ്ക്ക് 'ഐ ലവ് യു മമ്മി' എന്നും അനിയനെ നന്നായി നോക്കണമെന്നും സന്ദേശം അയച്ച ശേഷമാണ് കോമാലി ജീവനൊടുക്കിയത്. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയതോടെ പരിഭ്രാന്തയായ അമ്മ സുഹൃത്തിനെ വിവരമറിയിക്കുകയായിരുന്നു.

സുഹൃത്ത് ഫ്ലാറ്റിലെത്തി വാതിലിൽ മുട്ടി നോക്കിയെങ്കിലും വാതിൽ തുറക്കുന്നുണ്ടായിരുന്നില്ല. തുടർന്ന്, വാതിലിന്റെ കൊളുത്ത് പൊളിച്ചു നോക്കിയപ്പോഴാണ് സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് നിന്ന് സാരിയും ഒരു ഗോവണിയും പൊലിസ് കണ്ടെടുത്തിട്ടുണ്ട്.

മൂന്ന് വർഷമായി ഒരു സോഫ്റ്റ്‌വെയർ എൻജിനീയറുമായി കോമാലി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തിലുണ്ടായ തകർച്ചയും മാനസിക വിഷമവുമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് പൊലിസ് സംശയിക്കുന്നു.

ബോനുവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഉസ്മാനിയ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ കേസെടുത്ത പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

21-year-old YouTuber Bonu Komali was found dead in her Hyderabad flat after sending an emotional text to her mother in Kuwait. Police suspect emotional distress due to a prolonged relationship dispute.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഛത്തീസ്ഗഡില്‍ തലക്ക് അഞ്ചുലക്ഷം വിലയിട്ട മാവോവാദി വനിത നേതാവ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു 

National
  •  4 days ago
No Image

പുനലൂര്‍ പൊലിസ് സ്റ്റേഷന് മുന്നില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു 

Kerala
  •  4 days ago
No Image

നിയന്ത്രണ രേഖക്ക് സമീപമെത്തുന്ന ഇറാനിയന്‍ കപ്പലുകള്‍ തകര്‍ക്കും; ഹോര്‍മുസില്‍ ഉപരോധം ആരംഭിച്ച് അമേരിക്ക; തിരിച്ചടിക്കാന്‍ ഇറാന്‍ 

International
  •  4 days ago
No Image

റോഡിൽ അഭ്യാസപ്രകടനം; കാർ പിടിച്ചെടുത്ത് ദുബൈ പൊലിസ്, ഡ്രൈവർക്കെതിരെ കർശന നടപടി

uae
  •  4 days ago
No Image

ശമ്പള വര്‍ധനവിന് മാനേജ്‌മെന്റിന്റെ പച്ചക്കൊടി; കോഴിക്കോട് സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ രാപ്പകല്‍ സമരം അവസാനിപ്പിച്ചു 

Kerala
  •  4 days ago
No Image

തെലങ്കാനയിൽ ഇന്റർമീഡിയറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്തത് ഏഴ് വിദ്യാർഥികൾ

National
  •  4 days ago
No Image

കുവൈത്ത് വ്യോമാതിർത്തി സുരക്ഷിതം; ആശങ്കയൊഴിഞ്ഞ് രാജ്യം, ജാഗ്രത തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം

Kuwait
  •  4 days ago
No Image

കൊല്‍ക്കത്തയില്‍ മലയാളി വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നുവീണ് മരിച്ച നിലയില്‍ കണ്ടെത്തി

National
  •  4 days ago
No Image

സമുദ്രപാതകൾ വിലപേശലിനുള്ള ഉപകരണമാക്കരുത്; ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി ഖത്തർ പ്രധാനമന്ത്രി

qatar
  •  4 days ago
No Image

നേരത്തെ പ്രതികരിക്കണമായിരുന്നു; മരണത്തിന് ശേഷമാണ് എല്ലാവരും സംസാരിച്ചത്; മറ്റൊരു കുട്ടിക്കും ഈ ഗതി വരരുതെന്ന് നിതിന്റെ പിതാവ് 

Kerala
  •  4 days ago