റാഫേല്‍ വാര്‍ത്ത: എന്‍.ഡി.ടി.വിക്കെതിരേ 10,000 കോടിയുടെ മാനനഷ്ടക്കേസ്
ന്യൂഡല്‍ഹി: റാഫേല്‍ കരാറിലെ അഴിമതി സംബന്ധിച്ചു വാര്‍ത്ത നല്‍കിയ എന്‍.ഡി.ടി.വിക്കെതിരേ 10,000 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് അനില്‍ അംബാനിയുടെ റിലയന്‍സ്. കഴിഞ്ഞ മാസം 29നു സംപ്രേഷണം ചെയ്ത ചാനലിലെ പ്രതിവാര പരിപാടിയായ 'ട്രൂത്ത് വേഴ്‌സസ് ഹൈപ്പി'ലെ പരാമര്‍ശങ്ങള്‍ കമ്പനിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ചാണ് കേസ്.
അഹമ്മദാബാദ് കോടതി കേസ് ഈ മാസം 26നു പരിഗണിക്കും. എന്‍.ഡി.ടി.വി തന്നെയാണ് റിലയന്‍സ് അപകീര്‍ത്തിക്കേസ് നല്‍കിയ കാര്യം വെളിപ്പെടുത്തിയത്.
അഴിമതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുകയെന്ന തങ്ങളുടെ ഉത്തരവാദിത്തം തടയാനുള്ള റിലയന്‍സിന്റെ ശ്രമമായാണ് ഇതിനെ കാണുന്നതെന്നു ചാനല്‍ വ്യക്തമാക്കി. പ്രതിരോധ കരാര്‍ സംബന്ധിച്ച് പൊതുജനതാല്‍പര്യപ്രകാരമുള്ള കൂടുതല്‍ ചോദ്യങ്ങളുയരുന്നതു തടയാനുള്ള ശ്രമമാണിത്. ഷോയില്‍ പങ്കെടുത്തു സ്വന്തം നിലപാടുകള്‍ വിശദീകരിക്കാന്‍ പലതവണ റിലയന്‍സ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അവര്‍ അവഗണിച്ചു. റാഫേല്‍ കരാറില്‍ പങ്കാളിയായി റിലയന്‍സിനെ സുതാര്യമായി തെരഞ്ഞെടുത്തതാണോ അല്ലയോയെന്ന ഷോയിലെ ചോദ്യം ഇന്ത്യയില്‍ മാത്രമല്ല, ഫ്രാന്‍സിലും കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
ഷോ സംപ്രേഷണം ചെയ്യുന്നതിനു രണ്ടു ദിവസം മുന്‍പു കരാര്‍ നടക്കുമ്പോള്‍ ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സോ ഒളാന്തയും ഈ ചോദ്യങ്ങള്‍ ഉന്നയിച്ചതാണ്. ഇതുസംബന്ധിച്ചു മറ്റു മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളാണ് തങ്ങളും പുറത്തുവിട്ടതെന്നും ചാനല്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."