
നാറാണത്ത് ഭ്രാന്തന്റെ സ്മരണകളില്‍ വിശ്വാസികള്‍ രായിരനെല്ലൂര്‍ മലകയറി
കൊപ്പം: നാറാണത്ത് ഭ്രാന്തന്റെ ഓര്‍മകളുമായി രായിരനെല്ലൂര്‍ മല കയറാന്‍ നൂറുകണക്കിന് വിശ്വാസികളെത്തി. പറയിപെറ്റ പന്തിരുകുലത്തിലെ ശ്രേഷ്ഠപുരുഷനാണ് നാറാണത്തു ഭ്രാന്തന്. വേദം അഭ്യസിക്കാനായി തിരുവേഗപ്പുറ താമസിക്കുമ്പോഴാണ് നാറാണത്തിന്റെ വീരചരിതങ്ങള്‍ക്ക് രായിരനെല്ലൂര്‍ മല സാക്ഷിയാകുന്നത്. ചെങ്കുത്തായ മലമുകളിലേക്ക് വലിയ പാറക്കല്ലുകള്‍ ഉരുട്ടിക്കയറ്റുകയും മുകളിലെത്തിക്കഴിഞ്ഞാല്‍ ആ പാറക്കല്ലുകള്‍ താഴെക്ക് തള്ളിവിടുകയും ചെയ്യുകയായിരുന്നു നാറാണത്തിന്റെ പ്രധാന വിനോദം. നാറാണത്തിനെ വളര്‍ത്തിയെന്ന് പറയുന്ന നാരാണമംഗലത്ത് എന്ന ആമയൂര്‍ മനക്കാരാണ് ഇവിടത്തെ കര്മികള്.
എട്ട് മനക്കാര്‍ ചേര്‍ന്ന് രൂപീകരിച്ച ട്രസ്റ്റിന്റെ കീഴിലാണ് ഇപ്പോള്‍ ക്ഷേത്ര നടത്തിപ്പ്. രായിരനെല്ലൂര്‍ മലയില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഭ്രാന്താചലം ക്ഷേത്രവും പ്രസിദ്ധമാണ്. 50 അടി ഉയരത്തില്‍ 30 ഏക്കര്‍ സ്ഥലത്ത് വിസ്തൃതമായി കിടക്കുന്ന കൂറ്റന്‍ പാറയായ ഭ്രാന്താചലം നാറാണത്ത് ഭ്രാന്തന്റെ പ്രധാന ആവാസകേന്ദ്രമായിരുന്നു എന്നും പറയപ്പെടുന്നു. ഇവിടെയുള്ള കാഞ്ഞിരമരത്തില്‍ ഭ്രാന്തനെ കെട്ടിയിട്ടിരുന്നതായി പറയപ്പെടുന്നു. പാറയുടെ കിഴക്കുഭാഗത്തായി വലിയ മൂന്ന് ഗുഹകളുണ്ട്.
ഇവിടെ നാറാണത്ത് ഭ്രാന്തന് തപസു ചെയ്തിരുന്നതായും വിശ്വാസമുണ്ട്. ഈ കൊടുംപാറക്കു മുകളില്‍ ഒരിക്കലും വെള്ളം വറ്റാത്ത പത്തിലധികം കുഴികള്‍ കാണാം. പഞ്ചതീര്‍ഥം എന്ന് അറിയപ്പെടുന്ന കുഴിയുടെ അടിയിലായി അഞ്ച് അറകളുണ്ട്. മലകയറ്റത്തിനായി എത്തുന്നവര്‍ ഇവിടെയും സന്ദര്‍ശിക്കും. രായിരനെല്ലൂര്‍ മലമുകളില്‍ പതിനെട്ടടി ഉയരമുള്ള ഭ്രാന്തന്റെ പൂര്‍ണകായ പ്രതിമയുണ്ട്. മലയുടെ അടിവാരത്തുനിന്ന് തെക്കുഭാഗം വഴി കയറി ദര്‍ശനം നടത്തി പടിഞ്ഞാറ്ഭാഗം വഴിയാണ് ഇറങ്ങുന്നത്.
അതേസമയം ഹര്‍ത്താല്‍ ആയതിനാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ മലകയറാന്‍ കനത്ത തിരക്കനുഭവപ്പെട്ടില്ല. പാലക്കാട്, മലപ്പുറം ജില്ലകളില്‍നിന്നാണ് കൂടുതല്‍ വിശ്വാസികളെത്തിയത്. കോയമ്പത്തൂര്‍, തൃശൂര്‍ തുടങ്ങിയ ജില്ലകളിലെ വിശ്വാസികള്‍ക്ക് ഇത്തവണ മലകയറാന്‍ ഹര്‍ത്താല്‍ തടസമായി.
മലകയറാനെത്തിയ പെണ്‍കുട്ടികളെ ഹര്‍ത്താലനുകൂലികള്‍ തടഞ്ഞുവച്ചു
കൊപ്പം: മലകയറാനെത്തിയ ഏഴോളം പെണ്‍കുട്ടികളെ ഹര്‍ത്താനലുകൂലികള്‍ കൊപ്പത്തുവച്ച് വാഹനം തടഞ്ഞ് ഇറക്കിവിട്ടതായും അസഭ്യം പറഞ്ഞതായും ഈ സമയം പൊലിസ് കാഴ്ച്ചക്കാരനായി നിന്നതായും പരാതി. മലകയറല്‍ ചടങ്ങ് ലൈവ് നല്കിയ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണ് മണ്ണേങ്ങോട് സ്വദേശികളായ പെണ്‍കുട്ടികള്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം പങ്ക് വെച്ചത്. ഇതുകാരണം കൊപ്പം സെന്ററില്‍നിന്നും കിലോമീറ്ററുകള്‍ നടന്നാണ് പെണ്‍കുട്ടികള്‍ മലകയറാനെത്തിയത്. ഒരു വിശ്വാസതതിന്റെ പേരില്‍ മറ്റൊരു വിശ്വാസത്തെ തകര്‍ക്കുനത് ശരിയല്ലെന്ന് പെണ്‍കുട്ടികള്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
Kerala
• 4 minutes ago
ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും
International
• 10 minutes ago
പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്മെന്റ് മാത്രം; വെട്ടിലായി യാത്രക്കാര്‍
Kerala
• 26 minutes ago
വാട്സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി
National
• 33 minutes ago
യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ
International
• 7 hours ago
ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം
International
• 8 hours ago
ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ്
Kerala
• 8 hours ago
ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ
International
• 8 hours ago
സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ
Cricket
• 9 hours ago
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു
Kerala
• 10 hours ago
സച്ചിനെയും കോഹ്ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ
Cricket
• 10 hours ago
വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു
National
• 10 hours ago
കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി
Kerala
• 11 hours ago
ഡൽഹി എയിംസ് ട്രോമ കെയറിൽ തീപിടുത്തം; അപകടത്തിൽ ആർക്കും പരുക്കുകളില്ലെന്ന് റിപ്പോർട്ട്
National
• 11 hours ago
ഇന്ത്യൻ റെയിൽവേയുടെ പുതിയ സൂപ്പർ ആപ്പ് 'റെയിൽവൺ': ഐആർസിടിസി ആപ്പിന്റെ ഭാവി എന്ത്?
National
• 13 hours ago
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു
Kerala
• 13 hours ago
ഗില്ലാട്ടം തുടരുന്നു; തകർത്തത് ഇംഗ്ലീഷ് മണ്ണിലെ 46 വർഷത്തെ ചരിത്ര റെക്കോർഡ്
Cricket
• 13 hours ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: മുഖ്യമന്ത്രി മെഡിക്കല്‍ കോളജിലെത്തി
Kerala
• 13 hours ago
കോഴിക്കോട്: വടകരയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്; ആർഡിഒ നടത്തിയ ചർച്ച പരാജയം
Kerala
• 12 hours ago
ഭ്രഷ്ട് കൽപ്പിച്ച് കൊരൂര് ത്വരീഖത്ത് നേതൃത്വം; മാതാവിനെ കാണാനാകാതെ സഹോദരിമാർ; മരിച്ചാൽ സംസ്കരിക്കില്ലെന്ന് ഭീഷണി
Kerala
• 12 hours ago
രാജാവിന് ശേഷം രാജകുമാരൻ; ഡബിൾ സെഞ്ച്വറിയടിച്ച് ചരിത്രത്തിൽ രണ്ടാമനായി ഗിൽ
Cricket
• 12 hours ago