HOME
DETAILS

കൊലപാതകരാഷ്ട്രീയവും രാഷ്ട്രീയപ്പാര്‍ട്ടികളും

  
backup
June 07 2017 | 23:06 PM

%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b0%e0%b4%be%e0%b4%b7

പ്രത്യേക പട്ടാളനിയമമായ 'അഫ്‌സ്പ' കണ്ണൂരില്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന അപേക്ഷ കേരള ഗവര്‍ണര്‍ പരിഗണിക്കാതിരുന്നപ്പോള്‍ ബി.ജെ.പി നേതാക്കള്‍ നടത്തിയ പ്രതികരണം മാന്യതയുടെയും ഭരണഘടനാപദവികളോട് പൗരസമൂഹത്തിനുണ്ടായിരിക്കേണ്ട ആദരവിന്റെയും രീതികള്‍ക്കെതിരായിരുന്നു. ഇന്ത്യയില്‍ ഇതിനു മുന്‍പ് ഗവര്‍ണറെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ഇത്തരത്തില്‍ അപമാനിച്ചിട്ടില്ല. 

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തെക്കുറിച്ചുള്ള ബി.ജെ.പിയുടെ പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രിക്കു കൈമാറിയതാണ് ബി.ജെ.പിക്കാരെ ചൊടിപ്പിച്ചത്. കണ്ണൂരില്‍ പട്ടാളനിയമം നടപ്പാക്കണമെന്ന അഭിലാഷം നടക്കില്ലെന്നു കണ്ടപ്പോള്‍ ബി.ജെ.പിക്കാര്‍ ഗവര്‍ണറെ വീട്ടുവേലക്കാരനെന്നപ്പോലെ അധിക്ഷേപിക്കുകയായിരുന്നു. അവരുടെ ആത്യന്തികലക്ഷ്യം സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നതാണ്. കണ്ണൂരിലെ പട്ടാളഭരണം അതിനുള്ള തുടക്കം മാത്രം.
രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഇത്തരം കാര്യങ്ങള്‍ ആഗ്രഹിക്കാം, ആവശ്യപ്പെടാം. അതനുസരിച്ച് ഗവര്‍ണര്‍ക്ക് എടുത്തുചാടി കേന്ദ്രത്തിലേക്കു ശുപാര്‍ശക്കത്ത് അയക്കാനാകില്ലല്ലോ. 'അഫ്‌സ്പ' പോലുള്ള പ്രത്യേകനിയമങ്ങള്‍ നടപ്പാക്കണമെന്നു നിര്‍ദേശിക്കണമെങ്കില്‍ പലവട്ടം ചിന്തിക്കണം. ഗവര്‍ണര്‍ പദവി ഔചിത്യബോധത്തോടെ വിനിയോഗിക്കേണ്ടതാണ്. പിണറായി സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ നടന്ന രാഷ്ട്രീയകൊലപാതകങ്ങളില്‍ മരിച്ചത് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ മാത്രമാണെന്നു തോന്നും ബി.ജെ.പിക്കാരുടെ വാദഗതി കേട്ടാല്‍. സി.പി.എം. പ്രവര്‍ത്തകരും അല്ലാത്തവരും കൊല്ലപ്പെട്ടിട്ടുണ്ട്. പതിനെട്ട് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നാണ് അവരുടെ കണക്ക്. പതിനാറു പേര്‍ തങ്ങളുടെ പക്ഷത്തു കൊല്ലപ്പെട്ടെന്നു സി.പി.എമ്മുകാരും പറയുന്നു. രണ്ടിന്റെ കുറവ് അധികം വൈകാതെ ആര്‍.എസ്.എസുകാര്‍ നികത്തുമെന്നു മുന്‍അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഇപ്പോള്‍ത്തന്നെ പറയാം.
'കൊലക്ക് കൊല' എന്ന കാട്ടാളരീതി കണ്ണൂരിലും മറ്റും ആരംഭിച്ചിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. കേന്ദ്രഭരണം കൈയിലില്ലാതിരുന്നതിനാല്‍ ബി.ജെ.പി ഇതുപോലെ ഗവര്‍ണര്‍ വഴി കാര്യം നടപ്പാക്കാന്‍ ശ്രമിച്ചിരുന്നില്ല. ഇന്ന്, 'കേന്ദ്രം ഞങ്ങളാണു ഭരിക്കുന്നത്, ഞങ്ങളോടു കളിച്ചാല്‍ പാഠംപഠിപ്പിക്കും' എന്ന മട്ടില്‍ അഹന്ത വളര്‍ന്നിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനെ 'ഇപ്പോള്‍ പിരിച്ചുവിട്ടുകളയും' എന്ന മട്ടില്‍ ഒരു ദേശീയപ്പാര്‍ട്ടി ഭീഷണിപ്പെടുത്തുന്നത് മാന്യതയാണോയെന്നു ചിന്തിക്കാന്‍ എന്തുകൊണ്ടോ ബി.ജെ.പിക്കാര്‍ തയാറാകുന്നില്ല.
കേരളത്തിലെ രാഷ്ട്രീയകൊലപാതകങ്ങളെക്കുറിച്ചുള്ള നിഷ്പക്ഷമായ വിലയിരുത്തലില്‍ സംഘ്പരിവാര്‍ നിരപരാധികളാണെന്ന് ആരും പറയില്ല. കൈക്കരുത്തിന്റെയും ആയുധമൂര്‍ച്ചയുടെയും രാഷ്ട്രീയം കൈയാളുന്നതില്‍ ആര്‍.എസ്.എസ് സി.പി.എമ്മിനോടു മത്സരിക്കുകയാണ്. സംഘ്പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കു മാടപ്രാവു ചമയാനാവില്ല. ആരാണു തുടക്കംകുറിക്കുന്നതെന്നുപോലും തിരിച്ചറിയാത്തമട്ടില്‍ കേരളത്തിലെ കൊലപാതകരാഷ്ട്രീയത്തില്‍ ആര്‍.എസ്.എസ്, സി.പി.എം ഇടപെടല്‍ കൂടിക്കലര്‍ന്നിട്ടുണ്ട്. രാഷ്ട്രീയകൊലപാതകങ്ങളില്‍നിന്ന് സംഘ്പരിവാറും സി.പി.എമ്മും പിന്തിരിയുമെന്നു സാധാരണക്കാര്‍ വിശ്വസിക്കില്ല. ഒരു ആര്‍.എസ്.എസുകാരനെ സി.പി.എമ്മുകാര്‍ കൊലക്കത്തിക്കിരയാക്കിയാല്‍ അതിലേറെ മൃഗീയമായ പകരംവീട്ടലുണ്ടാകും. മറിച്ചു, സ്വന്തം പക്ഷത്തുള്ളവരുടെ കൈയിലെ കൊലക്കത്തി താഴെവയ്പിക്കാന്‍ കഴിയാത്തവര്‍ക്ക് പരാതിക്കാരും നിഷ്‌കളങ്കരും ആകാന്‍ കഴിയില്ല. ആര്‍.എസ്.എസുകാര്‍ അത്തരമൊരു വ്യാജനിഷ്‌കളങ്കത എടുത്തണിയാന്‍ ശ്രമിക്കുകയാണ്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആദ്യ രാഷ്ട്രീയ കൊലപാതകം നടത്തിയത് ആര്‍.എസ്.എസ്സുകാരാണല്ലോ. പിണറായിയുടെ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പു വിജയം ആഘോഷിക്കുകയായിരുന്ന സി.പി.എം അനുഭാവിയെ കൊലപ്പെടുത്തിയാണ് ആര്‍.എസ്.എസുകാര്‍ ഹരിശ്രീ കുറിച്ചത്. പിണറായി സര്‍ക്കാരിനെ സ്വസ്ഥമായി ഭരിക്കാനനുവദിക്കില്ല എന്ന മുന്നറിയിപ്പ് അതിലുണ്ടായിരുന്നു. 'മുഖ്യമന്ത്രിയുടെ സ്വന്തംനാട്ടില്‍ വച്ചുതന്നെ ഞങ്ങള്‍ സി.പി.എമ്മുകാരെ കൊന്നുതള്ളുമെ'ന്ന ഭീഷണി. പിണറായി വിജയനാണു ഞങ്ങളുടെ ടാര്‍ഗറ്റ് എന്ന സൂചനയും ആ സ്ഥലം തെരഞ്ഞെടുത്തതിലുണ്ട്.
കേന്ദ്രഭരണത്തിന്റെ ഹുങ്കും അഹന്തയുമാണു സംഘ്പരിവാറിനെങ്കില്‍ ഒട്ടും കുറയാത്തവിധം കേരള ഭരണത്തിന്റെ തിമര്‍പ്പ് സി.പി.എമ്മുകാര്‍ക്കുമുണ്ട്. ആര്‍.എസ്.എസുകാര്‍ തുടങ്ങിവച്ചതു സി.പി.എമ്മുകാര്‍ ആവര്‍ത്തിച്ചു. പരസ്പര കൊലപാതകത്തിനിടയില്‍ കളംമാറിയും ചോരയൊഴുക്കി. നാദാപുരത്ത് സി.പി.എമ്മുകാര്‍ ലീഗ് പ്രവര്‍ത്തകനെയും ആര്‍.എസ്.എസുകാര്‍ പല സ്ഥലങ്ങളിലും മുസ്‌ലിംകളെയും കൊന്നു. കൊടിഞ്ഞിയിലെ ഫൈസലിനെയും കാസര്‍കോട്ടെ റിയാസ് മുസ്‌ലിയാരെയും കൊന്നത് ഇതില്‍പ്പെടും. കാരണം, അതില്‍ സംഘ്പരിവാറിന്റെ രാഷ്ട്രീയസ്വഭാവമുണ്ട്. മുഖ്യമന്ത്രി കൂടി പങ്കെടുത്ത കണ്ണൂരിലെ സമാധാനയോഗത്തിനുശേഷം ആദ്യം നടന്ന കൊലപാതകമെന്നതാണ് രാമന്തളിയിലെ ആര്‍.എസ്.എസുകാരന്റെ കൊലപാതകത്തിനുള്ള സവിശേഷത.
മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും പാര്‍ട്ടി അധിഷ്ഠിതമോ അല്ലാത്തതോ ആയ കൊലപാതകങ്ങളെ അനുകൂലിക്കുന്നവരല്ല. എന്നാല്‍, അണികളുടെ മനഃശാസ്ത്രം മറ്റൊരു വിധത്തില്‍ രൂപപ്പെട്ടുകഴിഞ്ഞു. നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ രാഷ്ട്രീയകൊലപാതകങ്ങള്‍ നടക്കാനുള്ള സാധ്യത കണ്ണൂരിനെ സംബന്ധിച്ച് ഇരുചേരിയിലുമുണ്ട്. ഏതെങ്കിലും പ്രദേശത്തെ ആര്‍.എസ്.എസുകാരോ സി.പി.എമ്മുകാരോ സംഘംചേര്‍ന്ന് എതിര്‍പാര്‍ട്ടിക്കാരനെ കൊല്ലുകയും നേതാക്കള്‍ സംഭവശേഷം മാത്രം അത് അറിയാന്‍ ഇടവരികയും ചെയ്യുന്നുണ്ട്.
അണികള്‍ ആവേശവും പ്രതികാരവും മൂത്തു ചെയ്യുന്ന കൊടുംകൃത്യങ്ങള്‍ ഏറ്റെടുക്കാന്‍ നേതൃത്വം നിര്‍ബന്ധിതമാകുന്നു. സ്വന്തം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ കൊലപാതകരാഷ്ട്രീയത്തിനെതിരായി ശബ്ദിക്കുകയും ആ കണക്കു തീര്‍ക്കാന്‍ കൊല ആസൂത്രണം ചെയ്യുകയും അണികളെ ബലിയാടുകളാക്കുകയും ചെയ്യുന്ന നേതാക്കള്‍ പാര്‍ട്ടിയെയും അണികളെയും മാത്രമല്ല, പൊതുസമൂഹത്തെ മൊത്തത്തില്‍ വഞ്ചിക്കുകയാണ്.
കൊല്ലപ്പെട്ടവന്റെയും കൊന്നവരുടെയും പാര്‍ട്ടിക്കാര്‍ സമാധാനചര്‍ച്ചകളില്‍ പങ്കെടുക്കാറുണ്ടെങ്കിലും അവര്‍ ആത്മാര്‍ഥമായി സമാധാനം ആഗ്രഹിക്കുന്നവരല്ല. അതുകൊണ്ടാണ് സമാധാനചര്‍ച്ചകള്‍ സമാധാനം കൊണ്ടുവരാത്തത്. ഓരോ രാഷ്ട്രീയകൊലപാതകവും ജനസമൂഹത്തിന്റെ സമാധാനപരമായി ജീവിക്കാനുള്ള അവകാശത്തിനു നേര്‍ക്കുള്ള വെല്ലുവിളിയാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞേ തീരൂ. പൊതുസമൂഹം കൊലക്കത്തിരാഷ്ട്രീയത്തിന് ഒരുകാലത്തും പിന്തുണ നല്‍കില്ല.
ജനപിന്തുണ പാര്‍ട്ടിക്കു വേണമെന്ന് ആഗ്രഹിക്കുന്ന നേതാക്കള്‍ കൊലപാതകരാഷ്ട്രീയത്തില്‍നിന്ന് അണികളെ തടഞ്ഞുനിര്‍ത്തുകയാണു വേണ്ടത്. കേരളത്തില്‍ ആര്‍.എസ്.എസിന്റെ വളര്‍ച്ച തടഞ്ഞുനിര്‍ത്തുന്നതില്‍ പ്രധാനപങ്കുവഹിച്ചത് ആ പ്രസ്ഥാനത്തെക്കുറിച്ചുള്ള ഭയമാണ്. ശക്തമായ ജനകീയാടിത്തറയുണ്ടായിരുന്ന സി.പി.എം നാനാഭാഗത്തുനിന്നും വളഞ്ഞിട്ട് ആക്രമിക്കപ്പെടുന്ന രാഷ്ട്രീയപ്രസ്ഥാനമായി അധഃപതിച്ചത് കൊലപാതകരാഷ്ട്രീയത്തില്‍ ആ പാര്‍ട്ടിക്കുള്ള പങ്കുമൂലമാണ്.
അരുംകൊലകളിലൂടെ മേല്‍ക്കോയ്മ നേടാന്‍ ശ്രമിക്കുന്നത് തിരിച്ചടി ചോദിച്ചുവാങ്ങലായിരിക്കും. പോയകാലത്തെ കൊലപാതകക്കണക്കുകള്‍ അവതരിപ്പിച്ചു സഹതാപം നേടിയെടുക്കാനും മറുപക്ഷത്തെ താറടിച്ചു കാണിക്കാനും ശ്രമിക്കുന്നതിനു പകരം യാഥാര്‍ഥ്യബോധത്തോടെയും സാമൂഹ്യ-ജനകീയ പ്രതിബദ്ധതയോടെയും കൊലപാതകരാഷ്ട്രീയമെന്ന തിന്മയ്‌ക്കെതിരായി രംഗത്തിറങ്ങാന്‍ ശ്രമിക്കുകയാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  14 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  14 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  14 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  14 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  14 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  14 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  14 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  14 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  14 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  14 days ago