ഓട്ടിസം ബാധിച്ച ആണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; അധ്യാപകന്‍ ഒളിവില്‍
തിരുവനന്തപുരം: ശ്രീകാര്യത്ത് ഓട്ടിസം ബാധിച്ച കുട്ടി പീഡനത്തിന് ഇരയായതായി മെഡിക്കല്‍ ബോര്‍ഡും സ്ഥിരീകരിച്ചു. നേരത്തെ കുട്ടിയുടെ പരാതിയില്‍ വൈദ്യ പരിശോധനയും രഹസ്യമൊഴിയും രേഖപ്പെടുത്തിയെങ്കിലും പോലീസിനോടും മജിസ്‌ട്രേറ്റിനോടും കുട്ടി കൊടുത്ത മൊഴിയില്‍ പീഡനം നടന്ന സ്‌കൂളിനുള്ളിലെ സ്ഥലം സംബന്ധിച്ച് വൈരുദ്ധ്യമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ കീഴില്‍ ഒരു വിദഗ്ധ ടീമിനെ കൊണ്ട് കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുകയായിരുന്നു. ഈ പരിശോധനയിലാണ് പീഡന കാര്യം ബോര്‍ഡ് സ്ഥിരീകരിച്ചത്.
പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ സീനിയര്‍ ഡോക്ടറായ ഇന്ദു. വി. നായരുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് മൊഴി വീണ്ടും രേഖപ്പെടുത്തിയത്. മൊഴിയില്‍ കുട്ടി പീഡനത്തിന് ഇരയായതായി സമിതിക്ക് ബോദ്ധ്യപ്പെട്ടു. സ്‌കൂളിലെ ഗണിതാധ്യാപകന്‍ സന്തോഷ്‌കുമാര്‍ ഓട്ടിസ ബാധിതനായ 10 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത പ്രകടമായതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
അതേസമയം, പ്രതി സന്തോഷ് കുമാര്‍ ഇപ്പോഴും ഒളിവിലാണ്. അദ്ധ്യാപകന്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുകയാണെന്നും വിധി പറയുന്നതിനായി ഈ മാസം 26ാം തിയതിയിലേക്ക് കേസ് മാറ്റിയതിനാലാണ് അറസ്റ്റ്‌ചെയ്യാത്തതതെന്നും ജാമ്യം കിട്ടിയില്ലങ്കില്‍ ഉടന്‍ പ്രതിയെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
സംഭവത്തില്‍ ശ്രീകാര്യം പൊലീസ് പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പരാതി നല്‍കുന്നതിന് മുമ്പ് തന്നെ അദ്ധ്യാപകന്‍ ഒളിവില്‍ പോയി എന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പായുന്നത്.
autistic child solemnised by teacher
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."