രേവതി പട്ടത്താനം 24ന് സാമൂതിരി സ്‌കൂളില്‍
കോഴിക്കോട്: ചരിത്രപ്രസിദ്ധമായ രേവതി പട്ടത്താനം 24ന് നടക്കും. രാവിലെ ആചാരപരമായ ചടങ്ങുകള്‍ക്കു ശേഷം 10ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സാമൂതിരി സ്‌കൂള്‍ അങ്കണത്തില്‍ രേവതിപട്ടത്താനം ചടങ്ങുകളുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും.
രാവിലെ തളിക്ഷേത്രത്തിലെ പ്രത്യേക പൂജകള്‍ക്കും തളിമഹാദേവന്റെ ചിത്രം ആനപ്പുറത്തേറ്റി ഘോഷയാത്രയായി പട്ടത്താനശാലയിലേക്കു പോകും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കോഴിക്കോട് സാമൂതിരി രാജ കെ.സി ഉണ്ണിയനുജന്‍ രാജ, ഐ.എന്‍.എസ് സാമൂതിരി കമാന്‍ഡിങ് ഓഫിസര്‍ കോമോഡോര്‍ കമലേഷ് കുമാര്‍, കെ.പി ശങ്കരന്‍ എന്നിവര്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കുമെന്ന് രേവതി പട്ടത്താനസമിതി ചെയര്‍മാന്‍ ടി.എം ബാലകൃഷ്ണ ഏറാടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രേവതി പട്ടത്താനത്തോട് അനുബന്ധിച്ച് 25 മുതല്‍ 30 വരെ ഋഗ്വേദ ലക്ഷാര്‍ച്ചനയും തളിക്ഷേത്രത്തില്‍ നടക്കും.
ഡോ.ഇ.എന്‍ ഈശ്വരന്‍, സുധീഷ് ഒ.എസ്, ഡോ.എന്‍ ഗോപാലകൃഷ്ണന്‍, ഡോ.ലക്ഷ്മി ശങ്കര്‍ നേതൃത്വം നല്‍കും. സമാപനസമ്മേളനത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയാകും. എം.കെ രാഘവന്‍ എം.പി, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസ് സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ടി.ആര്‍ രാമവര്‍മ, അഡ്വ. ഗോവിന്ദ് ചന്ദ്രശേഖര്‍, പ്രദീപ്കുമാര്‍ രാജ, പ്രൊഫ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, വി. സജീവ്, രജിത്ത് രാജ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."