HOME
DETAILS

ഇന്ത്യയിലേക്കുള്ള വ്യോമപാത പൂര്‍ണമായി അടയ്ക്കുമെന്ന് പാക് മന്ത്രി

  
backup
August 27 2019 | 19:08 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b5%e0%b5%8d%e0%b4%af%e0%b5%87-2

ഇസ്‌ലാമാബാദ്: ഇന്ത്യയിലേക്കുള്ള വ്യോമപാത പൂര്‍ണമായി അടക്കുമെന്ന് പാകിസ്ഥാന്റെ ഭീഷണി. പാക് ശാസ്ത്ര സാങ്കേതിക വകുപ്പു മന്ത്രി ഫവാദ് ചൗഥരിയാണ് ഇക്കാര്യം അറിയിച്ചത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് പാക് മന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു.
പാകിസ്താന്‍ വഴി അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ വ്യാപാരപാത അടക്കുന്ന കാര്യത്തെക്കുറിച്ച് പാക് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച നടന്നുവെന്നും പാക് മന്ത്രിയുടെ ട്വീറ്റില്‍ പറഞ്ഞു്. ഇക്കാര്യത്തില്‍ നിയമപരമായ കാര്യങ്ങള്‍ കൂടി പരിഗണിച്ച് തീരുമാനമെടുക്കുമെന്നും ട്വീറ്റില്‍ പറയുന്നു.
അതിനിടെ കഴിഞ്ഞദിവസം പ്രതിരോധരംഗത്തെ സഹകരണം വര്‍ധിപ്പിക്കാനും പാക് സൈന്യത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന കരാറില്‍ പാക്-ചൈനാ സൈനിക മേധാവികള്‍ ഒപ്പുവച്ചു. അതോടൊപ്പം ജമ്മു കശ്മിരിലെ സ്ഥിതിഗതികളും ഇരു ജനറല്‍മാരും ചര്‍ച്ചചെയ്തു. കശ്മിരില്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ചര്‍ച്ചയില്‍ വന്നു. റാവല്‍പിണ്ടിയിലെ പാക് സൈനിക ആസ്ഥാനം സന്ദര്‍ശിച്ച ചൈനീസ് സെന്‍ട്രല്‍ മിലിട്ടറി കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ ക്‌സു ക്വിലിയാങ് പാക് സൈനികമേധാവി ബജ്‌വയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ട്രംപ്-മോദി കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തില്‍ വലിയ പ്രാധാന്യമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലസ്തീന് സഹായവുമായി വീണ്ടും ഇന്ത്യ; 30 ടണ്‍ മരുന്നുകള്‍ അയക്കുന്നു

National
  •  2 months ago
No Image

'മൂവ് ഔട്ട്'; പൂരദിവസം ആംബുലന്‍സില്‍ യാത്ര ചെയ്‌തോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി

Kerala
  •  2 months ago
No Image

ഇനി കൂടുതല്‍ ക്ലിയറാകും; വിഡിയോ കോളില്‍ പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

Tech
  •  2 months ago
No Image

ഉമര്‍ ഫൈസിയുടെ പ്രസ്താവനയുമായി സമസ്തക്ക് ബന്ധമില്ല

organization
  •  2 months ago
No Image

തിരിച്ചു പിടിക്കാന്‍...; 70 മണ്ഡലങ്ങള്‍, 300 പ്രവര്‍ത്തകര്‍; ഒരു മാസം നീണ്ടു നില്‍ക്കുന്ന 'ഡല്‍ഹി ന്യായ് യാത്ര'യുമായി കോണ്‍ഗ്രസ്

National
  •  2 months ago
No Image

തുടര്‍നടപടി പൊലിസിന് സ്വീകരിക്കാം; ദിവ്യ ഉചിതമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ: ടി.പി രാമകൃഷ്ണന്‍

Kerala
  •  2 months ago
No Image

നൂറുകടന്ന് ; ചെറുനാരങ്ങയും വെളുത്തുള്ളിയും ബീന്‍സും  ഇഞ്ചിയും

Kerala
  •  2 months ago
No Image

'ലക്ഷ്യംനേടുന്നില്ല, അടിമുടി പാളിച്ച' 'പെട്ട്' ഇസ്‌റാഈല്‍; പുതിയ തന്ത്രങ്ങള്‍ മെനയണമെന്നാവശ്യപ്പെട്ട് നെതന്യാഹുവിന് ഗാലന്റിന്റെ കത്ത് 

International
  •  2 months ago
No Image

ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണം, പരമാവധി ശിക്ഷ നല്‍കണം; ആദ്യമായി പ്രതികരിച്ച് നവീന്റെ ഭാര്യ

Kerala
  •  2 months ago
No Image

'ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം; വംശഹത്യക്കാരോട് സഹകരിക്കില്ല' ഇസ്‌റാഈല്‍ പ്രസാധകരെ ബഹിഷ്‌ക്കരിച്ച് ആയിരത്തിലേറെ എഴുത്തുകാര്‍ 

International
  •  2 months ago