HOME
DETAILS
MAL
ഉംറ: ആദ്യസംഘം 31ന് പുണ്യഭൂമിയില്‍
backup
August 28 2019 | 21:08 PM
ജിദ്ദ: വിദേശ രാജ്യങ്ങളില്‍നിന്നുള്ള ആദ്യ ഉംറ സംഘം ഈമാസം 31 മുതല്‍ പുണ്യഭൂമിയില്‍ എത്തുമെന്ന് ഹജ്ജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്‍തന്‍ പറഞ്ഞു.
ജിദ്ദയില്‍ ആരംഭിച്ച ഉംറ ഫോറം, എക്സിബിഷന് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഫോറം തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന് ഉദ്ഘാടനം ചെയ്തു.
ജിദ്ദ ഇന്റര്‍നാഷനല്‍ എക്സിബിഷന്‍സ് ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററിലാണ് ഫോറം നടക്കുന്നത്. അവസാനത്തെ ഹജ്ജ് സംഘം മുഹറം 15 നാണ് രാജ്യം വിടുകയെന്ന് മന്ത്രി പറഞ്ഞു. ഉംറ തീര്‍ഥാടകരെ സ്വീകരിക്കുന്നതിന് എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."