എയര്‍ ഇന്ത്യയില്‍ 258 ഒഴിവുകള്‍
എയര്‍ ഇന്ത്യയുടെ രണ്ട് സബ്‌സിഡയറി കമ്പനികളിലായി 258 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസില്‍ (AIATSL) 214 ഒഴിവും എയര്‍ലൈന്‍ അലൈഡ് സര്‍വീസസില്‍ (ALLIANCE AIR) 44 ഒഴിവുമാണുള്ളത്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.
എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ് (AIATSL)
1. കസ്റ്റമര്‍ ഏജന്റ്:
100 ഒഴിവ്, ഉയര്‍ന്ന പ്രായം: 28 വയസ്, ശമ്പളം: 20190, അഭിമുഖ പരീക്ഷ: സെപ്റ്റംബര്‍ 13
2. ജൂനിയര്‍ എക്‌സിക്യൂട്ടീവ് ഹ്യൂമണ്‍ റിസോഴ്‌സ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍:
8 ഒഴിവ്, ഉയര്‍ന്ന പ്രായം: 35 വയസ്, ശമ്പളം: 25300, അഭിമുഖ പരീക്ഷ: സെപ്റ്റംബര്‍ 9
3. അസിസ്റ്റന്റ് ഹ്യൂമണ്‍ റിസോഴ്‌സ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍:
6 ഒഴിവ്, ഉയര്‍ന്ന പ്രായം: 28 വയസ്, ശമ്പളം: 20190, അഭിമുഖ പരീക്ഷ: സെപ്റ്റംബര്‍ 9
4. ഹാന്‍ഡിമാന്‍:
100 ഒഴിവ്, ഉയര്‍ന്ന പ്രായം: 28 വയസ്, ശമ്പളം: 16590, അഭിമുഖ പരീക്ഷ: സെപ്റ്റംബര്‍ 14
തുടക്കത്തില്‍ മൂന്നുവര്‍ഷത്തേക്കാണ് കരാര്‍ നിയമനം. വാക് ഇന്‍ഇന്റര്‍വ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനുമായി www.airindia.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അഭിമുഖം നടക്കുന്ന സ്ഥലം: Systems and Training Division 2nd Floor, GSD complex, Near Sahar Police station, Airport Gate no.5, AndheriE, Mumbai400099
എയര്‍ലൈന്‍ അലൈഡ് സര്‍വീസസ്
ഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയ വിമാനത്താവളങ്ങളിലാണ് അവസരം. കരാര്‍നിയമനമാണ്. തുടക്കത്തില്‍ അഞ്ചുവര്‍ഷത്തേക്കാണ് കരാര്‍. തസ്തികകളും യോഗ്യതകളും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും www.airindia.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.
job opportunities in air india
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."