HOME
DETAILS

കൊണ്ടോട്ടിയില്‍ നിക്ഷേപത്തട്ടിപ്പിന് ഇരയായവര്‍ പ്രക്ഷോഭം ശക്തമാക്കുന്നു

  
backup
October 23 2018 | 05:10 AM

%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa

മലപ്പുറം: പുളിക്കല്‍ ആലുങ്ങലില്‍ പ്രവര്‍ത്തിക്കുന്ന കൊണ്ടോട്ടി വനിതാ സഹകരണ സംഘത്തിന്റെ നിക്ഷേപത്തട്ടിപ്പിന് ഇരയായവര്‍ പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കുന്നു. നിക്ഷേപകരുടെ പണം തിരികെ കിട്ടണമെന്നും വയ്പാ തട്ടിപ്പിന് കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് 26ന് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. നിലവില്‍ സഹകരണ സംഘം പ്രവര്‍ത്തിക്കുന്ന ഓഫിസിലേക്ക് നടക്കുന്ന മാര്‍ച്ചില്‍ തട്ടിപ്പിനിരയായ മുഴുവന്‍ ഇരകളും ബന്ധുക്കളും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിവിധ ഭാഗങ്ങളിലെ ഇടപാടുകാരില്‍ നിന്നായി രണ്ടരക്കോടിയോളം രൂപയാണ് സംഘം തട്ടിയെടുത്തത്. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് സഹകരണ സംഘം വ്യാജ രേഖകള്‍ ചമച്ച് വായ്പാ തട്ടിപ്പ് നടത്തുകയായിരുന്നു. സഹകരണ സംഘം ഭരണ സമിതിയും ജീവനക്കാരുമാണ് തട്ടിപ്പിനു പിന്നിലെന്ന് നിക്ഷേപകര്‍ ആരോപിച്ചു. പാവപ്പെട്ട കൂലിപ്പണിക്കാരില്‍ നിന്നും കച്ചവടക്കാരില്‍ നിന്നും നിത്യ പിരിവിലൂടെയും സ്ഥിര നിക്ഷേപത്തിലൂടെയും വാങ്ങിയ പണമാണ് തിരിച്ചു കൊടുക്കാതെ വെട്ടിച്ചത്.
പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ പല തവണ കൂട്ടായി സംഘം അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. തുടര്‍ന്ന് മുഖ്യമന്ത്രി, സഹകരണ മന്ത്രി, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍, കൊണ്ടോട്ടി പൊലിസ് എന്നിവര്‍ക്ക് പരാതി നല്‍കി. എന്നാല്‍ പണം തട്ടിയെടുത്തവര്‍ക്കെതിരേയോ പരാതിക്കാര്‍ക്കനുകൂലമായോ യാതൊരു വിധ നടപടിയുമുണ്ടായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് ഇരകള്‍ തുറന്ന സമരത്തിനിറങ്ങുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ. സി. ബാബു, സി. ചന്ദ്രന്‍, എന്‍.വി ശഫീഖ്, കെ.പി സുരേഷ് കുമാര്‍, കെ.പി സതീഷ് പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  24 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  24 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  24 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  24 days ago
No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  24 days ago
No Image

യുഎഇയിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ജനങ്ങളും സുരക്ഷിതരെന്ന് കണക്കുകൾ

uae
  •  24 days ago
No Image

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  24 days ago
No Image

ദുബൈ റൺ 2024; നവംബർ 24 ന് ദുബൈയിലെ നാല് റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  24 days ago