തന്ത്രിക്കെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി
പത്തനംതിട്ട: ശബരിമല തന്ത്രിക്കും താഴമണ്‍ കുടുംബത്തിനുമെതിരേയും ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തന്ത്രിയുടെ കോന്തലയില്‍ തൂക്കിയിട്ട താക്കോലിലാണ് ശബരിമലയുടെ അധികാരമെന്നു തെറ്റിദ്ധരിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തന്ത്രിയുടെയോ പന്തളം കൊട്ടാരത്തിന്റെയോ സ്വത്തല്ല ശബരിമല. ദേവസ്വം ബോര്‍ഡിന്റേതാണ്. അതു മനസ്സിലാക്കി പെരുമാറണം. സാമൂഹിക പരിഷ്കരണത്തിന് എതിരെ യാഥാസ്ഥിതികര്‍ എല്ലാക്കാലത്തും പ്രതിഷേധിച്ചിട്ടുണ്ട്. ഇടതുമുന്നണി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഏതാനും കൂട്ടരുടെ കോപ്രായം കണ്ടു നീങ്ങിയാല്‍ വലിയ ഭവിഷ്യത്തുണ്ടാകുമെന്നും മുഖ്യമന്ത്രി ദേവസ്വം ബോര്‍ഡിനു മുന്നറിയിപ്പു നല്കി. പുനഃപരിശോധനാ ഹരജിയുമായി സുപ്രിംകോടതിയില്‍ പോകാനുള്ള ദേവസ്വം ബോര്‍ഡ് നീക്കത്തെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. റിപ്പോര്‍ട്ടും കൊണ്ടുപോയാല്‍ തിരിച്ചു കിട്ടുന്നത് എന്തായിരിക്കുമെന്ന ബോധ്യം ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."