വൈന്‍ ലൈസന്‍സ് റദ്ദ് ചെയ്യുക; കാമരാജ് കോണ്‍ഗ്രസ്
തിരുവനന്തപുരം: മതമേലധ്യക്ഷന്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന വൈന്‍ ലൈസന്‍സ് റദ്ദ് ചെയ്യണമെന്നു കാമരാജ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കേരളത്തില്‍ ഇന്ന് കാണുന്ന പല ദുരന്തങ്ങള്‍ക്കും കാരണം മദ്യപാനമാണെന്ന് ബോധ്യപ്പെട്ടിട്ടും മദ്യത്തിന് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുവാന്‍ സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല. ഇതിനൊരു കാരണം, മദ്യപാനികള്‍ കുടിച്ച് നശിക്കുമ്പോഴും ഖജനാവില്‍ പണം കൂടുന്നു എന്നതുകൊണ്ടാണ്.
എന്നാല്‍, മദ്യവില്‍പ്പനയിലൂടെ കിട്ടുന്ന വരുമാനത്തിന്റെ ഇരട്ടി തുക അതുമൂലമുണ്ടാകുന്ന അസുഖങ്ങള്‍ക്ക് മരുന്നായി ചെലവഴിക്കേണ്ടിവരുന്നു എന്ന് നാം മനസിലാക്കണം. മദ്യത്തിനെതിരേ മതാദ്ധ്യക്ഷന്‍മാര്‍ ശബ്ദിക്കുമ്പോള്‍ തങ്ങളുടെ പേരിലുള്ള വൈന്‍ ലൈസന്‍സ് വേണ്ടാന്നുവെയ്ക്കുവാന്‍ അവര്‍ തയ്യാറാകുന്നില്ല.
250 ലിറ്റര്‍ വൈന്‍ ഉല്‍പ്പാദിക്കാന്‍ ലൈസന്‍സ് നേടിയിട്ടുള്ള മതാദ്ധ്യക്ഷന്മാര്‍ 2500 ലിറ്ററായി വര്‍ദ്ധിപ്പിക്കുവാന്‍ അപേക്ഷ കൊടുത്തിട്ട് ചാനലുകളിലൂടെ കാപട്യം പ്രസംഗിക്കുന്നത് കേട്ട് സഹികെട്ടാണ് ഇത്തരത്തിലൊരു പ്രസ്താവന കാമരാജ് കോണ്‍ഗ്രസ് നല്‍കുന്നത്.
ഇതില്‍ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും തിങ്കളാഴ്ച രാവിലെ മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ നടത്തും.
ധര്‍ണ കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന നേതാക്കളായ എസ്. കുട്ടപ്പന്‍ ചെട്ടിയാര്‍, ആറ്റുകാല്‍ സുബാഷ് ബോസ്, കെ.ദാസ്, രാമഭദ്രന്‍, ജഗതി രാജന്‍, അഡ്വ. പയ്യന്നൂര്‍ ഷാജി, എം.പി.റെജേഷ് കണ്ണൂര്‍, നെല്ലിമൂട് ശ്രീധരന്‍, പി.കെ.പ്രകാശന്‍ കാസര്‍കോട് തുടങ്ങിയ നേതാക്കള്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."