'എസ്.കെ.എസ്.എസ്.എഫ് എയര്‍പോര്‍ട്ട് മാര്‍ച്ച് വിജയിപ്പിക്കുക'
കോഴിക്കോട്: രാജ്യത്ത് വര്‍ധിച്ച് വരുന്ന ഫാസിസ്റ്റ് അതിക്രമങ്ങള്‍ക്കും വ്യക്തി സ്വാതന്ത്ര്യ നിഷേധങ്ങള്‍ക്കുമെതിരേ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി തിങ്കളാഴ്ച കോഴിക്കോട് വിമാനത്താവളത്തിലേക്ക് നടത്തുന്ന മാര്‍ച്ച് വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നേതാക്കള്‍ ആഹ്വാനം ചെയ്തു. രാജ്യത്തെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും ശത്രുതയും വളര്‍ത്തുവാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
മുസ്്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങള്‍ പോലും ഇല്ലാതാക്കുകയും നിരന്തരം നീതി നിഷേധിക്കപ്പെടുകയുമാണ്. ഈ സാഹചര്യത്തില്‍ എസ്.കെ.എസ്.എസ്.എഫ് പ്രഖ്യാപിച്ച മാര്‍ച്ച് വിജയിപ്പിച്ച് പ്രതിഷേധം അറിയിക്കല്‍ സമുദായത്തിന്റെ ബാധ്യതയാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."