കേരളത്തില്‍ സ്വാധീനമുണ്ടാക്കാന്‍ പ്രയാസമെന്ന് മാവോയിസ്റ്റ് നേതാവ്
നിലമ്പൂര്‍: കൂടുതല്‍ മാവോയിസ്റ്റുകള്‍ കീഴടങ്ങുന്നതിന് തയാറാണെന്ന് കര്‍ണാടകയില്‍ കീഴടങ്ങിയ മാവോയിസ്റ്റ് കന്യാകുമാരിയുടെ മൊഴിയുള്ളതായി പൊലിസ്. കേരളത്തില്‍ കേസുകളുള്ള കന്യാകുമാരിയെ സംസ്ഥാനത്തെ ആന്റി നക്‌സല്‍ സ്‌ക്വാഡ് ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ നല്‍കിയതെന്ന് പൊലിസ് പറയുന്നു.
രണ്ടുവര്‍ഷം മുന്‍പ് കേരളത്തില്‍ കീഴടങ്ങാന്‍ മാവോയിസ്റ്റുകള്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും കര്‍ശനമായ വ്യവസ്ഥകള്‍ മൂലം പിന്‍തിരിയുകയായിരുന്നു. നിലമ്പൂര്‍ വനത്തില്‍ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് സംഘടനയുടെ പിഴവുമൂലമാണ്. ഇത് തന്റേതടക്കമുള്ള കീഴടങ്ങല്‍ തീരുമാനത്തിന് കാരണമായെന്നും കന്യാകുമാരി മൊഴി നല്‍കി.
ഛത്തിസ്ഗഡ് ദമ്പതികളുടെ പരിശീലനം ലഭിച്ച തന്റെ സഹോദരിയുടെ മകള്‍ സാവിത്രി ഇപ്പോഴും കേരള വനത്തില്‍ പ്രവര്‍ത്തനത്തിലുണ്ടെന്നും അവര്‍ മൊഴി നല്‍കി. കേരളത്തില്‍ കീഴടങ്ങല്‍ പദ്ധതിയുണ്ടെങ്കില്‍ ഇവിടെയും അതിനു സാധ്യതകളുണ്ട്. മലയാളികളുടെ എണ്ണം നാമമാത്രമായതിനാലാണ് കേരളത്തില്‍ പ്രവര്‍ത്തനം വിജയിക്കാതെ പോയത്. ആദിവാസികളെ കൂടൂതല്‍ സ്വാധീനിക്കാന്‍ ഭാഷ തടസമായെന്നും കന ്യാകുമാരി മൊഴി നല്‍കി.
2004 ല്‍ സായുധ ട്രെയിനിങ് ലഭിച്ച കന്യാകുമാരിക്ക് 2008 ല്‍ കര്‍ണാടകയിലുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതര പരുക്കേറ്റിരുന്നു. അന്ന് മൂന്ന് മാവോയിസ്റ്റുകളും ഒരു പൊലിസുകാരനും കൊല്ലപ്പെട്ടു. 2012ല്‍ സുബ്രഹ്മണ്യ വനത്തില്‍ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് യെല്ലപ്പ കൊല്ലപ്പെട്ടു. പിന്നീടാണ് കന്യാകുമാരി കബനീ ദളവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം തുടങ്ങിയത്.
സായുധ സമരത്തിന് പ്രസക്തിയില്ലെന്ന് തിരിച്ചറിയുന്നു. പ്രസ്ഥാനത്തില്‍ ധീരരായ നേതാക്കളുടെ കുറവുണ്ട്. കേരളത്തിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സാധ്യതയില്ലാത്തതും കീഴടങ്ങുന്നതിലേക്കെത്തിച്ചു. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍കൊണ്ട് പ്രസ്ഥാനത്തിലേക്ക് ആരെയും ആകര്‍ഷിക്കാനായില്ലെന്നും കന്യാകുമാരി മൊഴി നല്‍കി. മലപ്പുറം ജില്ലയില്‍ ആറും വയനാട് രണ്ടും കേസുകള്‍ കന്യാകുമാരിക്കെതിരായുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."