HOME
DETAILS

സംരംഭം ആരംഭിക്കാന്‍ അപേക്ഷിച്ചാല്‍ ഒരുമാസത്തിനുള്ളില്‍ ക്ലിയറന്‍സ്

  
Web Desk
June 09 2017 | 22:06 PM

%e0%b4%b8%e0%b4%82%e0%b4%b0%e0%b4%82%e0%b4%ad%e0%b4%82-%e0%b4%86%e0%b4%b0%e0%b4%82%e0%b4%ad%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%aa%e0%b5%87%e0%b4%95

വ്യവസായ വാണിജ്യ നയത്തിന്റെ കരട് രൂപം പ്രഖ്യാപിച്ചു


തിരുവനന്തപുരം: സര്‍ക്കാരിന്റെ വ്യവസായ വാണിജ്യ നയത്തിന്റെ കരടു രൂപം പ്രസിദ്ധീകരിച്ചു. വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നയപ്രഖ്യാപനമെന്ന് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു.
സംരംഭകര്‍ അഭിമുഖീകരിച്ചിരുന്ന നിയമ പ്രശ്‌നങ്ങള്‍ക്ക് കാതലായ മാറ്റം വരുത്തിയാണ് നയം രൂപീകരിച്ചിരിക്കുന്നത്. യുവ സംരംഭകരെയും വ്യവസായികളെയും സ്ഥാപനം തുടങ്ങുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതില്‍ പ്രധാന കാരണം സംരംഭാനുമതി ലഭിക്കുന്നതിലുള്ള കാലതാമസമായിരുന്നു. ഇതില്‍ കാതലായ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
വ്യവസായ സംരംഭം ആരംഭിക്കുന്നതിന് അപേക്ഷ നല്‍കിയാല്‍ ഒരു മാസത്തിനുള്ളില്‍ ക്ലിയറന്‍സ് നല്‍കാനാണ് തീരുമാനം. മറുപടി ലഭിച്ചില്ലെങ്കിലും അനുമതി ലഭിച്ചതായി കണക്കാക്കി വ്യവസായം ആരംഭിക്കാനാകും. ആരംഭത്തില്‍ അനുവദിക്കുന്ന ലൈസന്‍സ് കാലാവധി എല്ലാ വകുപ്പുകള്‍ക്കും അഞ്ച് വര്‍ഷമായി നിജപ്പെടുത്തുന്നതിനുള്ള നടപടി കൈക്കൊള്ളും.
ഏകജാലക ക്ലിയറന്‍സ് സംവിധാനത്തിന്റെ മികച്ച പ്രവര്‍ത്തനത്തിന് വിവിധ വകുപ്പ് പ്രതിനിധികളെ ഉള്‍പ്പെടുത്തി കെ.എസ്.ഐ.ഡി.സിയെ നോഡല്‍ ഏജന്‍സിയായി നിയോഗിക്കാനും പ്രാഥമിക തീരുമാനമായി. ഇത് യാഥാര്‍ഥ്യമാകുന്നതോടെ വിവിധ വകുപ്പുകള്‍ കയറിയിറങ്ങി നടക്കേണ്ട അവസ്ഥയില്‍ നിന്ന് സംരംഭകര്‍ക്ക് മോചനം ലഭിക്കും.
ഈ സംവിധാനം ജില്ലാ തലത്തിലും പ്രായോഗികമാക്കുവാന്‍ ജില്ലാ കലക്ടറെ മേധാവിയാക്കി ജില്ലാ സമിതി രൂപീകരിക്കും. ക്ലിയറന്‍സുമായി ബന്ധപ്പെട്ട് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൊതു വെബ് പോര്‍ട്ടല്‍ തുടങ്ങി എല്ലാ വകുപ്പുകളെയും ബന്ധപ്പെടുത്തും. ഇതുവഴി എല്ലാ അപേക്ഷകളും ഒരു പോയിന്റിലൂടെ സ്വീകരിക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
പൊതുമേഖലാ സ്ഥാപനത്തിന്റെ ലാഭം പരിഗണിച്ച് സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കും. മുഴുവന്‍ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കാനാണ് തീരുമാനം.
മലബാര്‍ സിമന്റ്‌സ് ഉല്‍പാദനം ഇരട്ടിയാക്കും. ട്രാവന്‍കൂര്‍ സിമന്റ്‌സില്‍ ഗ്രേസിമന്റ് ഉല്‍പാദനം തുടങ്ങാനും തീരുമാനമായി. അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും പൊതുമാനദണ്ഡം കൊണ്ടുവരും. വിദേശത്തുനിന്ന് തിരിച്ചെത്തുന്ന പ്രവാസികളെ വ്യവസായ രംഗത്തേക്ക് ആകര്‍ഷിക്കാനും നടപടി കൈകൊണ്ടിട്ടുണ്ട്.
ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ മലയാളി പ്രവാസികള്‍ക്ക് അഞ്ച് ശതമാനം സംവരണം ഏര്‍പ്പെടുത്താനും തീരുമാനമായി. കൂടാതെ, വ്യവസായ പാര്‍ക്കുകളില്‍ സ്ത്രീകള്‍ക്കും സംവരണം കൊണ്ടുവരും.
സര്‍ക്കാര്‍ അധീനതയില്‍ അന്തര്‍ദേശീയ ഫര്‍ണിച്ചര്‍ ഹബ് സ്ഥാപിക്കും. എറണാകുളത്ത് ആമ്പല്ലൂരില്‍ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ പാര്‍ക്ക്, കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ ഇലക്ട്രോണിക് ഇന്‍കുബേറ്റര്‍, പാലക്കാട് ഡിഫന്‍സ് പാര്‍ക്ക്, കാക്കനാട് ഇലക്ട്രോണിക് ഉല്‍പാദന ക്ലസ്റ്റര്‍ എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും.
പൊതുജനങ്ങള്‍ക്ക് സഹായ വിലയ്ക്കും വന്‍കിട നിര്‍മാണത്തിന് വിപണി വിലയ്ക്കും മണല്‍, കല്ല് എന്നിവ ലഭ്യമാക്കും. പെട്രോകെമിക്കല്‍ കോംപ്ലക്‌സ് കൊച്ചിയില്‍ സ്ഥാപിക്കും. ഇതിനായി ഫാക്ടറിയില്‍ നിന്ന് 600 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ തത്വത്തില്‍ ഉത്തരവ് നല്‍കി. ചകിരി ക്ഷാമം പരിഹരിക്കുന്നതിനായി 100 ചകിരി മില്ലുകള്‍ സ്ഥാപിക്കും. കയര്‍ മെത്തയുടെയും കയര്‍ കമ്പോസ്റ്റ് ബോര്‍ഡിന്റെയും പുതിയ ഫാക്ടറികളും ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച, സ്ത്രീയ്ക്കായുള്ള തെരച്ചില്‍ ആരംഭിച്ചത് മകളുടെ പരാതി ലഭിച്ചതിന് ശേഷം

Kerala
  •  4 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: കെട്ടിടത്തിൽ നിന്ന് പുറത്തെടുത്ത സ്ത്രീ മരിച്ചു, പുറത്തെടുത്തത് മണിക്കൂറുകൾ വൈകി, രക്ഷാപ്രവർത്തനത്തിൽ അനാസ്ഥ

Kerala
  •  4 days ago
No Image

സൈനികരുടെ ഒളിത്താവളത്തിന് നേരെ ഫലസ്തീന്‍ പോരാളികളുടെ ഞെട്ടിക്കുന്ന ആക്രമണം; മരണം, പരുക്ക്, ഒടുവില്‍ പ്രദേശത്ത് നിന്ന് സേനയെ പിന്‍വലിച്ച് ഇസ്‌റാഈല്‍

International
  •  4 days ago
No Image

കനിവിന്റെ കരങ്ങളുമായി ദുബൈ ഭരണാധികാരി; സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഏഴ് മില്യൺ ദിർഹം നൽകും

uae
  •  4 days ago
No Image

തബൂക്കില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞ സ്ഥലത്ത്‌ വെടിവെപ്പ്; യുവാവ് പൊലിസ് കസ്റ്റഡിയില്‍

Saudi-arabia
  •  4 days ago
No Image

ബാലിയിൽ ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു, 38 പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

International
  •  4 days ago
No Image

ഗള്‍ഫ് യാത്രയ്ക്കുള്ള നടപടികള്‍ ലഘൂകരിക്കും; ജിസിസി ഏകീകൃത വിസ ഉടന്‍ പ്രാബല്യത്തില്‍

uae
  •  4 days ago
No Image

സഹതടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  4 days ago
No Image

കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണു; കെട്ടിട അവശിഷ്ടങ്ങളിൽ നിന്ന് ഒരാളെ കണ്ടെത്തി, നാലുപേർക്ക് പരുക്ക്

Kerala
  •  4 days ago
No Image

ജാസ്മിന്റെ കൊലപാതകം; അച്ഛന് പിന്നാലെ അമ്മയും അമ്മാവനും കസ്റ്റഡിയിൽ

Kerala
  •  4 days ago