മംഗോളിയന്‍ ചട്ടുകക്കൊക്ക് പൊന്നാനിയില്‍
ഫഖ്റുദ്ധീന്‍ പന്താവൂര്‍
പൊന്നാനി: ദോശാടനയിനത്തില്പ്പെട്ട മംഗോളിയനായ ചട്ടുകക്കൊക്ക് കോള്പാടത്തെത്തി. പൊന്നാനി തൃശൂര്‍ കോള്നിലങ്ങളിലുള്പ്പെട്ട പെരുമണ്‍ പാടശേഖരങ്ങളിലാണ് 'ചട്ടുകക്കൊക്കന്‍' വിരുന്നെത്തിയത്. പേര് സൂചിപ്പിക്കുന്നതുപോലെ ചട്ടുകംപോലുള്ള കൊക്കുതന്നെയാണ് ഈ വിഭാഗത്തിലുള്ള പക്ഷികളെ തിരിച്ചറിയാനുള്ള എളുപ്പമാര്‍ഗം. കസാഖിസ്ഥാന്‍, ദക്ഷിണകൊറിയ, മംഗോളിയ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രജനനം നടത്തുന്ന ഇവയെ കുറഞ്ഞ തവണയേ കണ്ടെത്തിയതായി റിപ്പോര്ട്ടുകളുള്ളൂ.
ചട്ടുകക്കൊക്കന്റെ ശരീരം മുഴുവന്‍ വെളുപ്പു നിറമാണെങ്കിലും കാലുകള്‍ക്ക് നീളമേറിയ കറുത്ത നിറമാണ്. ചതുപ്പുകളിലും തടാകങ്ങളിലും എല്ലാം ഇവയെ കാണാം. ചെറുമത്സ്യങ്ങള്‍, കക്ക, തവള, മറ്റു ചെറു ജലജീവികള്‍ എന്നിവയാണു പ്രിയപ്പെട്ട ഭക്ഷണം. ചട്ടുകക്കൊക്കന്റെ തൂവലുകള്‍ തെളിമയാര്‍ന്ന വെള്ളനിറത്തോടുകൂടിയതാണ്. കുഞ്ഞുങ്ങളുടെ കൊക്കിന് പിങ്ക് നിറം കലര്ന്നതുപോലെയാണ്. പ്രജനനകാലത്തെ പക്ഷികള്‍ക്ക് കഴുത്തിനുതാഴെയായി മഞ്ഞനിറത്തോടുകൂടിയ പാടും, കൊക്കിന്റെ അറ്റത്തായി മഞ്ഞനിറവും കാണാറുണ്ട്. ഇത്തരം പക്ഷികളുടെ തൊണ്ടയുടെ ഭാഗത്തായി ഓറഞ്ച് കലര്‍ന്ന മഞ്ഞനിറം വ്യക്തമായി കാണാം.
ഇതുതന്നെയാണ് ഇവയിലെ പ്രജനന പക്ഷികളെ തിരിച്ചറിയാനുള്ള അടയാളങ്ങളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."