HOME
DETAILS
MAL
ഖശോഗി കൊലപാതകം: മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നു സഊദി പബ്ലിക് പ്രോസിക്യൂട്ടര്‍
backup
October 25 2018 | 15:10 PM
റിയാദ്: തുര്‍ക്കിയിലെ ഇസ്താംബൂളിലെ സഊദി എംബസിയില്‍ വച്ച് കൊല ചെയ്യപ്പെട്ട സഊദി മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖശോഗിയുടെ കൊലപാതകം നേരത്തെ തന്നെ ആസൂത്രണം ചെയ്തതായിരുന്നെന്നു കണ്ടെത്തിയതായി സഊദി പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. തുര്‍ക്കി സഊദി സംയുക്ത അന്വേഷണ സംഘത്തില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സഊദി പബ്ലിക് പ്രോസിക്യൂട്ടര്‍ ഇക്കാര്യം അറിയിച്ചത്.
നേരത്തെ തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് കൊലപാതകം നടന്നതെന്ന് തുര്‍ക്കി സഊദി സംയുക്ത അന്വേഷണ സംഘം വ്യക്തമാക്കിയതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സംയുക്ത അന്വേഷണത്തിന്റെ ആദ്യഘട്ടമാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. അന്വേഷണം സത്യസന്ധമായി തുടരുമെന്നും നീതി ലഭ്യമാക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."