HOME
DETAILS

പാക് ടീമില്‍ മിസ്ബയ്ക്ക് ഡബിള്‍ റോള്‍

  
backup
September 04, 2019 | 7:39 PM

%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d-%e0%b4%9f%e0%b5%80%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ac%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d

 

 


കറാച്ചി: മുന്‍ പാക്കിസ്ഥാന്‍ നായകന്‍ മിസ്ബാ ഉള്‍ഹഖ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തി. ഇത്തവണ പരിശീലകനായി തിരിച്ചെത്തിയ മുന്‍ താരം ടീമില്‍ രണ്ട് ചുമതല വഹിക്കും. മുഖ്യ പരിശീലകന്റെ റോളിനൊപ്പം മുഖ്യ സെലക്ടറായും സേവനമനുഷ്ഠിക്കും.
കൂടാതെ മുന്‍ സൂപ്പര്‍ ബൗളര്‍ വഖാര്‍ യൂനുസിനെ ബൗളിങ് കോച്ചായും നിയമിച്ചു. മൂന്നുവര്‍ഷത്തെ കരാറാണ് ഇരുവര്‍ക്കും നല്‍കിയിരിക്കുന്നത്. പാക്കിസ്ഥാനിലെ ആറു പ്രവിശ്യാ ക്രിക്കറ്റ് അസോസിയേഷനുകളുടെ പരിശീലകരാണ് സഹ സെലക്ടര്‍മാര്‍. ക്രിക്കറ്റിലെ വിപ്ലവകരമായ നീക്കമെന്നാണ് വിദഗ്ധര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
ഡീന്‍ ജോണ്‍സ്, മോഹ്‌സിന്‍ ഖാന്‍, കോട്‌നി വാല്‍ഷ് തുടങ്ങിയവരും കോച്ചാകാനുള്ള പട്ടികയില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ മിസ്ബയ്ക്ക് നറുക്ക് വീഴുകയായിരുന്നു. പാക് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകരിലൊരാളായ മിസ്ബാ ഈയിടെയാണ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയാണ് ഇരുവരുടെയും ആദ്യ പരീക്ഷണം. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്‍പതു വരെയാണ് ലങ്കയുമായുള്ള പരമ്പര. 45 കാരനായ മിസ്ബ 2017 മേയിലാണ് വിരമിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago