ബാലുശ്ശേരിയില്‍ സമാധാന യോഗം ചേര്‍ന്നു; ആര്.എസ്.എസ് പ്രതിനിധികള്‍ പങ്കെടുത്തില്ല
ബാലുശ്ശേരി: സി.പി.എം-ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്ന ബാലുശ്ശേരിയില്‍ താമരശേരി ഡിവൈ.എസ്.പി പി. അഷ്റഫിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു.
യോഗത്തില്‍ ആര്.എസ്.എസ് പ്രതിനിധികള്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് ഇന്നു വൈകിട്ട് ഏഴിനു വീണ്ടും യോഗം ചേരും. ബാലുശ്ശേരിയില്‍ നടന്ന അക്രമസംഭവങ്ങളെ നേതൃത്വം അപലപിക്കണമെന്ന് യോഗം തത്വത്തില്‍ തീരുമാനിച്ചു.
വെള്ളിയാഴ്ച സി.പി.എം ജില്ലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താലിലാണ് ബാലുശ്ശേരിയില്‍ അക്രമസംഭവങ്ങള്‍ ഉടലെടുത്തത്. രാവിലെ നടന്ന പ്രതിഷേധ പ്രകടനത്തിനിടയില്‍ ബി.ജെ.പി ഓഫിസിനു നേരെ ചെറിയതോതില്‍ അക്രമം നടന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ ടൗണില്‍ നടത്തിയ പ്രകടനത്തിനിടെ സി.പി.എം കൊടിമരങ്ങളും മറ്റും നശിപ്പിച്ചിരുന്നു.
വൈകിട്ട് സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പി, ആര്.എസ്.എസ് കാര്യാലയങ്ങള്‍ എറിഞ്ഞുതകര്‍ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."