HOME
DETAILS

ചിറ്റുമൂല റെയില്‍വേ മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നു

  
backup
October 27 2018 | 06:10 AM

%e0%b4%9a%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%ae%e0%b5%82%e0%b4%b2-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%ae%e0%b5%87%e0%b4%b2%e0%b5%8d

കരുനാഗപ്പള്ളി: പുതിയകാവ് ചിറ്റുമൂല റെയില്‍വേ മേല്‍പ്പാലമെന്ന നാടിന്റെ ദീര്‍ഘകാല സ്വപ്നം യാഥാര്‍ഥ്യമാകുന്നു. പദ്ധതിക്കായി 29.91കോടി രൂപ സര്‍ക്കാര്‍ കിഫ്ബി യില്‍ നിന്നും അനുവദിച്ചു. ഏറെ തിരക്കുള്ള പുതിയകാവ്-ചക്കുവള്ളി റൂട്ടിലെ ചിറ്റുമൂല ലെവല്‍ക്രോസ് അടച്ചിടുന്നതുമൂലം വലിയ യാത്രാദുരിതമാണ് വര്‍ഷങ്ങളായി ജനങ്ങള്‍ അനുഭവിച്ചിരുന്നത്.
ആര്‍ രാമചന്ദ്രന്‍ എം.എല്‍.എയുടെ നിര്‍ദേശപ്രകാരമാണ് കഴിഞ്ഞ ബജറ്റില്‍ മേല്‍പ്പാലം അനുവദിച്ചത്. തുടര്‍ന്ന് കേരളാ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ സാധ്യതാ പഠനവും റിപ്പോര്‍ട്ടും തയാറാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടിനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കിഫ്ബി യോഗം അംഗീകാരം നല്‍കിയത്. കാട്ടില്‍കടവ്-ചക്കുവള്ളി റോഡിന്റെ പുനര്‍നിര്‍മാണത്തിനായി കേന്ദ്ര റോഡ് ഫണ്ടില്‍ നിന്നും16.5 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ടി.എസ് കനാലിന് കുറുകെ നിര്‍മിക്കുന്ന കാട്ടില്‍കടവ് പാലത്തിന്റെ സ്ഥലം ഏറ്റെടുക്കല്‍ നടപടികളും തുടങ്ങിക്കഴിഞ്ഞു. ഈ റോഡും മേല്‍പ്പാലവും യാഥാര്‍ഥ്യമാകുന്നതോടെ അഴീക്കല്‍ ഹാര്‍ബര്‍, അഴീക്കല്‍ ബീച്ച് എന്നിവയെ മലയോര മേഖലയുമായി വേഗത്തില്‍ ബന്ധിപ്പിക്കാന്‍ കഴിയും. ആധുനിക രീതിയില്‍ ബി.എം.ആന്റ് ബി.സി നിലവാരത്തില്‍ നിര്‍മിക്കുന്ന കാട്ടില്‍കടവ്-ചക്കുവള്ളി റോഡ് എം.സി റോഡുവഴി തേനി ദേശീയപാതയിലേക്ക് ബന്ധിപ്പിക്കുന്നതിനും കഴിയും. ഇതോടെ ഈ റോഡിന് സംസ്ഥാന പദവിയും ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്ന് ആര്‍ രാമചന്ദ്രന്‍ എം.എല്‍.എ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്‌കത്തിൽ ചൊവ്വാഴ്‌ച പാർക്കിങ് നിയന്ത്രണം

oman
  •  5 days ago
No Image

താനൂരിൽ അമ്മയെയും ഭിന്നശേഷിക്കാരിയായ മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  5 days ago
No Image

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

ചുരം പാതയില്‍ ഫോണില്‍ മുഴുകി കെഎസ്ആര്‍ടിസി ഡ്രൈവര്‍; ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി

Kerala
  •  5 days ago
No Image

വലിയ തുക സര്‍ചാര്‍ജായി പിരിക്കാന്‍ കഴിയില്ല; കെഎസ്ഇബി നീക്കത്തിന് തടയിട്ട് റെഗുലേറ്ററി കമ്മീഷന്‍

Kerala
  •  5 days ago
No Image

'100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല'; പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

ഐ.എ.എസ് അട്ടിമറി: കെ ഗോപാലകൃഷ്ണന്‍ സര്‍ക്കാര്‍ ഫയലില്‍ കൃത്രിമം കാട്ടി, ജയതിലകിനും പങ്ക്; രേഖകള്‍ പുറത്ത്‌

Kerala
  •  5 days ago
No Image

ആരാണ് നടത്തിയത് ?, കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരും; റോഡ് അടച്ചുള്ള സി.പി.എം സമ്മേളത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 days ago
No Image

ഒരു ലിറ്റര്‍ രാസവസ്തു ഉപയോഗിച്ച് 500 ലിറ്റര്‍ പാല്‍; വ്യാജപാല്‍ വില്‍പന നടത്തിയത് 20 വര്‍ഷം, യു.പിയില്‍ വ്യവസായി പിടിയില്‍

National
  •  5 days ago
No Image

വ്യാഴാഴ്ച്ച മുതല്‍ കേരളത്തില്‍ മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  5 days ago