തീരമേഖലയിലെ 'മണല്‍ വാട' അശാസ്ത്രീയമെന്ന് ആരോപണം
തുറവൂര്‍: തീരപ്രദേശത്ത് ലക്ഷങ്ങള്‍ മുടക്കി നിര്‍മിക്കുന്ന 'മണല്‍ വാട' അശാസ്ത്രീയമെന്ന് തെളിഞ്ഞിട്ടും വീണ്ടും പരീക്ഷണത്തിനായി അധികൃതര്‍.
കടല്‍ഭിത്തി അപകടകരമാം വിധം കടല്‍ അടിച്ചു കയറുന്ന പള്ളിത്തോട് തീരത്തു കഴിഞ്ഞ വര്‍ഷം നിര്‍മിച്ച മണല്‍ വാട മുഴുവനായി തകര്‍ന്ന നിലയിലാണ്. തകര്‍ന്നു കിടക്കുന്ന കടല്‍ഭിത്തിയോടു ചേര്‍ന്നാണ് എല്ലാ വര്‍ഷവും മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് മണല്‍ വാട നിര്‍മിക്കുന്നത്. ഇത് ഒരുവര്‍ഷം പോലും നില്‍ക്കുന്നില്ലെന്നാണു തീരവാസികള്‍ പറയുന്നത്.
മുന്‍വര്‍ഷങ്ങളില്‍ ചാക്കുകളില്‍ മണല്‍ നിറച്ച് അട്ടിവച്ചാണ് പ്രതിരോധം തീര്‍ത്തത്. ഇത് കൂടുതല്‍ കാലം നിലനില്‍ക്കുമെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. കാലവര്‍ഷത്തില്‍ തന്നെ പള്ളിത്തോട് പ്രദേശത്ത് കടലാക്രമണമുണ്ടായി. 500 ലേറെ വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. തകര്‍ന്ന കടല്‍ഭിത്തിയാണ് തീരത്ത് ഉടനീളമുളത്. ഇവിടെ കടല്‍ഭിത്തി നിര്‍മാണം നടന്നിട്ട് 30 വര്‍ഷത്തിലധികമായി. ലക്ഷങ്ങള്‍ മുടക്കി മണല്‍ വാടക നിര്‍മിക്കാതെ തകര്‍ന്ന കടല്‍ഭിത്തി പുനര്‍നിര്‍മാണം നടത്തി ബലമുള്ള പുലിമുട്ട് സ്ഥാപിച്ച് തീരം സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."