HOME
DETAILS

പാലക്കാട് സ്വദേശി സഊദിയില്‍ മരിച്ചു

  
backup
October 27 2018 | 16:10 PM

98028382380kkdd

 

ദമാം: പാലക്കാട് സ്വദേശി സഊദിയിലെ കിഴക്കന്‍ മേഖലയിലെ ഖഫ്ജിയില്‍ മരിച്ചു. പാലക്കാട് തേങ്കുറുശ്ശി, കയറുംകുളം സിറാജ് വഹാബ് ആണ് ഖഫ്ജിയില്‍ നിര്യാതനായത്. രണ്ടാഴ്ച മുമ്പ് കുളിക്കുന്നതിനിടെ പൊടുന്നനെ പക്ഷാഘാതം സംഭവിച്ച സിറാജിനെ ഖഫ്ജി ജനറല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. സ്ഥിതി മെച്ചപ്പെട്ടതിനാല്‍ പിന്നീട് വാര്‍ഡിലേക്കു മാറ്റി.

നാട്ടിലെത്തിക്കുന്നതിനു സുഹൃത്തുക്കള്‍ ശ്രമം നടത്തിയിരുന്നു. വിമാനത്തില്‍ സ്‌ട്രെച്ചറില്‍ കിടത്തിക്കൊണ്ടു പോവുന്നതിനു പക്ഷാഘാതം സംഭവിച്ച രോഗികള്‍ക്ക് 15 ദിവസം കഴിയണമെന്നാണ് വ്യവസ്ഥയെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചിരുന്നു. ഇതിനു വേണ്ടി കാത്തിരിക്കുന്നതിനിടെയാണ് മരണം സംഭവിച്ചതെന്ന് സുഹൃത്തുക്കള്‍ അറയിച്ചു. 30 വര്‍ഷമായി സഊദിയിലുള്ള സിറാജ് വഹാബ് അഞ്ച് മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും എത്തിയത്. ഖഫ്ജിയിലുള്ള സഊദികുവൈത്ത് ഓയില്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യയും ഒരു മകളുമാണുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago