HOME
DETAILS

കരിഞ്ചോല ദുരന്തം: പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണം- യു.ഡി.എഫ്

  
backup
October 28, 2018 | 4:03 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8b%e0%b4%b2-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af

താമരശ്ശേരി: 14 ജീവന്‍ നഷ്ടപ്പെട്ട കരിഞ്ചോല ദുരന്തത്തിനു കാരണമായ അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കട്ടിപ്പാറ പഞ്ചായത്ത് ഭരണസമിതിയുടെ അറിവോടെയാണെന്ന വിവരം പുറത്തുവന്ന സാഹചര്യത്തില്‍ പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്ന് കട്ടിപ്പാറ പഞ്ചായത്ത് യു.ഡി.എഫ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഒക്ടോബര്‍ 30ന് പഞ്ചായത്ത് ഓഫിസ് ഉപരോധമുള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോവും.
ദുരന്തത്തെ കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥസംഘം ജുലൈ അവസാനം സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ചിലരെ സംരക്ഷിക്കാനായി റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കുകയായിരുന്നു.സ്ഥലമുടമ താമരശ്ശേരി തഹസില്‍ദാര്‍, കൃഷി ഓഫിസര്‍ എന്നിവരെ വിവരം അറിയിച്ചിരുന്നുവെന്നും പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭരണസമിതി രാജിവച്ച് ജനങ്ങളോട് മാപ്പു പറയാന്‍ തയാറാവണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.
ഒ.കെ.എം കുഞ്ഞി, അനില്‍ജോര്‍ജ്, പ്രേംജി ജെയിംസ്, അഡ്വ.ബിജു കണ്ണന്തറ, മുഹമ്മദ് മോയത്ത്, സലീം പുല്ലടി, താര അബ്ദുറഹിമാന്‍ ഹാജി, പി. ബാലന്‍, എന്‍.പി കുഞ്ഞാലിക്കുട്ടി സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago