HOME
DETAILS

സഊദി ഊര്‍ജമന്ത്രിയെ മാറ്റി; അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ പുതിയ മന്ത്രി

  
backup
September 08, 2019 | 8:36 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%8a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d

 



റിയാദ്: സഊദിയില്‍ ഭരണപരിഷ്‌കാരവുമായി വീണ്ടും സല്‍മാന്‍ രാജാവ്. ഊര്‍ജ, വ്യവസായ മന്ത്രിക്കാണ് സ്ഥാനചലനമുണ്ടായത്. പുതിയ ഊര്‍ജമന്ത്രിയായി തന്റെ മക്കളിലൊരാളായ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനെ നിയമിച്ച് സല്‍മാന്‍ രാജാവ് രാജവിജ്ഞാപനമിറക്കി. 2016 മുതല്‍ ഊര്‍ജമന്ത്രി പദവി വഹിച്ചിരുന്ന ഖാലിദ് അല്‍ ഫാലിഹിനെ മാറ്റിയാണ് പുതിയ നിയമനം.
ഈയാഴ്ച നടക്കുന്ന രണ്ടാമത്തെ ഭരണ പരിഷ്‌കാരമാണിത്. നേരത്തെ സഊദി ദേശീയ എണ്ണക്കമ്പനിയായ സഊദി അരാംകോയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ഖാലിദ് അല്‍ ഫാലിഹിനെ മാറ്റിയിരുന്നു.മൂന്നു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് സഊദി ഊര്‍ജമന്ത്രിയെ മാറ്റുന്നത്. ഒപെക് - ഒപെക് ഇതര കൂട്ടായ്മ എന്നിവയുടെ സഹകരണത്തില്‍ ഏറ്റവും കൂടുതല്‍ ഇടപടുന്ന രാജ്യമെന്ന നിലക്ക് സഊദി ഊര്‍ജമന്ത്രി സ്ഥാനം ഏവരും ഉറ്റുനോക്കുന്നതാണ്. ഊര്‍ജമന്ത്രിയെ മാറ്റിയതിനു പുറമെ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആലു സഊദിനെ ബഹ്‌റൈന്‍ അംബാസിഡറായും നിയമിച്ചു. ഉസാമ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സാമിലിനെ വ്യവസായ പ്രകൃതി വിഭവ വകുപ്പിന്റെ സഹമന്ത്രിയായും നിയമിച്ചിട്ടുണ്ട്. നിലവിലെ അവസ്ഥയില്‍ സഊദി ഊര്‍ജ, വ്യവസായ രംഗത്തെ കൂടുതല്‍ പരിപോഷിപ്പിക്കുന്നതിനായി ഊര്‍ജമന്ത്രാലയത്തെ വ്യവസായ മന്ത്രാലയത്തില്‍ നിന്നു വേര്‍പെടുത്തിയിട്ടുണ്ട്.
ഊര്‍ജമന്ത്രാലയത്തെ സഊദി അരാംകോയില്‍ നിന്ന് വേര്‍പ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് സഊദി അരാംകോ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ പദവിയില്‍ നിന്ന് അല്‍ ഫാലിഹിനെ ഒഴിവാക്കി പകരം യാസിര്‍ അല്‍റുമയ്യാനെ നിയമിച്ചത്. പുതിയ ഊര്‍ജമന്ത്രിയായി നിയമിതനായ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ ഈ രംഗത്ത് പരിചയസമ്പന്നനാണ്. 1985ല്‍ ഊര്‍ജമന്ത്രിയുടെ ഉപദേശക പദവി ഏറ്റെടുക്കുമ്പോള്‍ അദ്ദേഹത്തിന് 20 വയസേ ഉണ്ടായിരുന്നുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago