HOME
DETAILS

നഗരസഭാ ഭരണം; കേരള കോണ്‍ഗ്രസ് എമ്മിന് കൂനിന്മേല്‍ കുരുവാകുന്നു

  
backup
October 28 2018 | 04:10 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d

സുല്‍ത്താന്‍ ബത്തേരി: സംസ്ഥാനത്ത് ആദ്യമായി മലബാര്‍ മേഖലയില്‍ കേരളകോണ്‍ഗ്രസ്് എമ്മിന് നഗരസഭയുടെ ഭരണ ചുമതല ലഭിച്ചത് ഇപ്പോള്‍ കൂനിന്മേല്‍ കുരുവാകുന്നു.
സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ ചെയര്‍മാന്‍സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ഇടതുപക്ഷ പിന്തുണയോടെ കേരളാകോണ്‍ഗ്രസ് എം അംഗം നഗരസഭയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
മധ്യതിരവതാംകൂറില്‍ ശക്തമായ പര്‍ട്ടിക്ക് നാളിതുവരെ മലബാര്‍ മേഖലയിലെ ത്രിതല പഞ്ചായത്ത് സംവിധാനത്തില്‍ അമരത്തിരിക്കാന്‍ സാധിച്ചിരുന്നില്ലെന്ന ദുഷ്‌പേര് ഇതോടെ മാറിയിരുന്നു. യു.ഡി.എഫ് പാനലില്‍ മത്സരിച്ച് ജയിക്കുകയും പിന്നീട് എല്‍.ഡി.എഫിനൊപ്പം നിന്ന് ധാരണയുണ്ടാക്കിയാണ് പാര്‍ട്ടി ഭരണച്ചുമതല നേടിയത്.
എന്നാല്‍ മാണി വിഭാഗം യു.ഡി.എഫിലേക്ക് തിരിച്ചെത്തിയിട്ടും വയനാട്ടില്‍ സംസ്ഥാന നേതൃതാല്‍പര്യം പരിഗണിക്കാതെ എല്‍.ഡി.എഫിനൊപ്പം തുടരുന്നതാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത ഭിന്നതക്കും യുവനേതാക്കളുടെ രാജിക്കും കാരണമാകുന്നത്. വയനാട്ടില്‍ ഇടതുപക്ഷത്തിനൊപ്പവും നില്‍ക്കുന്ന നിലവിലെ നേതൃത്വത്തിന് കീഴിലുള്ള കേരള കോണ്‍ഗ്രസ് എമ്മിനെ മുണിയിലെടുക്കേണ്ടെന്ന് യു.ഡി.എഫ് ജില്ലാ നേതൃത്വം തീരുമാനിക്കുകയും സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു.
ഇത് പാര്‍ട്ടിക്കുള്ളില്‍ അഭ്യന്തര കലാപം രൂക്ഷമായിരിക്കുകയാണ്. ജില്ലാ നേതൃത്വത്തിന്റെ നലപാടില്ലായ്മയില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം പാര്‍ട്ടിയുടെ യുവജന വിഭാഗമായ കേരള യൂത്ത് ഫ്രണ്ട് വയനാട് ജില്ലാ പ്രസിഡന്റ് ടിജി ചെറുതോട്ടില്‍, സെക്രട്ടറി എം.സി ബിനു പാര്‍ട്ടി വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇവര്‍ക്കൊപ്പം ബത്തേരി മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി ഷിനോജ് പാപ്പച്ചനും പാര്‍ട്ടി വിട്ടിരുന്നു. വയനാട്ടില്‍ ഇടതുപക്ഷവുമായി സഹകരണം തുടരുന്നതിന് പിന്നില്‍ ചിലര്‍ക്ക് സി.പി.എമ്മിനോടുള്ള അമിതഭക്തിയാണ് കാരണമെന്നും അടുത്ത തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ധാരണയുണ്ടാക്കിയവരാണ് പാര്‍ട്ടി നേതൃത്വത്തെ ഒന്നാകെ പിഴപ്പിക്കുന്നതെന്നും യുവനേതാക്കള്‍ ആരോപിച്ചിരുന്നു.
സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ മന്ദംകൊല്ലി ഉപതെരെഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം എല്‍.ഡി.എഫുമായി സജീവമായി കൈകോര്‍ത്തതോടെ ഭിന്നത മറനീക്കി പുറത്തായത്. നേരത്തെ യൂത്ത് ഫ്രണ്ട് ജില്ലാ ജനറല്‍ സെക്രട്ടറി ജിതേഷ് കുര്യാക്കോസ് രാജിവച്ച് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിനൊപ്പം ചേര്‍ന്നിരുന്നു.
ഇതിന് പിന്നാലെയാണ് യൂത്ത് ഫ്രണ്ടില്‍ നിന്ന് നേതാക്കള്‍ വീണ്ടും രാജിവച്ചത്. ഇതോടെ ജില്ലയില്‍ കേരള കോണ്‍ഗ്രസ് എം പ്രതിസന്ധിയിലായിരിക്കുകയാണ്. നിലവിലെ ജില്ലാ നേതൃത്വത്തിനെതിരേ യു.ഡി.എഫ് കടുത്ത നിലപാട് തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നേതൃമാറ്റ സാധ്യതയും തള്ളിക്കളയാനാകില്ല. യുവനേതാക്കള്‍ പാര്‍ട്ടി വിട്ട സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വം അടിയന്തരമായി ഇടപെടുമെന്നാണ് സൂചന.

കേരള കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന് അനുസരിച്ചെന്ന്

സുല്‍ത്താന്‍ ബത്തേരി: സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന് അനുസരിച്ചാണ് കോരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പ്രവര്‍ത്തിക്കുന്നതെന്നും വിരലിലെണ്ണാന്‍ പോലും തികയാത്തവരുടെ കൊഴിഞ്ഞുപോക്ക് പാര്‍ട്ടിക്ക് ഒരു പോറലും എല്‍പ്പിക്കില്ലന്നും കേരള കോണ്‍ഗ്രസ് എം ബത്തേരി മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് നല്‍കിയ നടക്കാത്ത വാഗ്ദാനത്തില്‍ വീണുപോയവരാണ് പാര്‍ട്ടി വിട്ടുപോയതെന്നും നേതാക്കള്‍ ആരോപിച്ചു. ജില്ലയില്‍ കേരള കോണ്‍ഗ്രസ് എമ്മിന് നിലപാടില്ലന്ന ആക്ഷേപം ശരിയല്ല.
മന്ദംകൊല്ലി ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയം മറച്ചുവെക്കാനാണ് കേരള കോണ്‍ഗ്രസ് എമ്മിനെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ ഇറങ്ങി തിരിച്ചിരിക്കുന്നത്. രണ്ടര വര്‍ഷം മുന്‍പ് നടന്ന പ്രാദേശിക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തിയ ചതിക്ക് മറുപടിയായിട്ടാണ് ബത്തേരി നഗരസഭ സഭയില്‍ സി.പി.എമ്മിന് കേരള കോണ്‍ഗ്രസ് എം പിന്തുണ നല്‍കിയത്. പാര്‍ട്ടി ജില്ലാ കമ്മിറ്റി ഒന്നടങ്കം തീരുമാനിച്ചതിന്റെ ഭാഗമായിട്ടായിരുന്നു സി.പി.എമ്മിനെ പിന്തുണച്ചത്. എന്നാല്‍ സംസ്ഥാന കമ്മിറ്റി യു.ഡി.എഫിലേക്ക് മടങ്ങിയപ്പോള്‍ ബത്തേരി നഗരസഭയിലെ പിന്തുണ ഒഴികെ വയനാട് ജില്ലാകമ്മിറ്റി സ്വാഭാവികമായും യു.ഡി.എഫിന്റെ ഭാഗമാവുകയാണ് ചെയ്തത്. എന്നാല്‍ യു.ഡി.എഫ് ജില്ലാ കമ്മിറ്റിയാണ് കേരളകോണ്‍ഗ്രസ് എമ്മിനെ സഹകരിപ്പിക്കല്ലന്ന് പറഞ്ഞത്. ബത്തേരി നഗരസഭയിലെ ഭരണ പിന്തുണയൊഴികെ ഒരിടത്തും സി.പി.എമ്മിനെ പിന്തുണക്കുമെന്ന് കേരള കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്നും ഈ പിന്തുണ കാലാവധി പൂര്‍ത്തിയാക്കുന്നതുവരെ തുടരുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ടി.എല്‍ സാബു, നിയോജക മണ്ഡലം സെക്രട്ടറി കുര്യന്‍ ജോസഫ്, കെ.എ വര്‍്ഗീസ്, ബേബി പുളിമൂട്ടില്‍, കെ.ജെ ബേബി, ടി.എ ബാബു, പി.കെ മാധവന്‍നായര്‍ സംബന്ധിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ ഇന്ന് കനത്ത മഴ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  21 days ago
No Image

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

Kerala
  •  21 days ago
No Image

പാലക്കാട് വീട് കുത്തിത്തുറന്ന് 23 പവന്‍ സ്വര്‍ണം കവര്‍ന്നു; കേസ്

Kerala
  •  21 days ago
No Image

പാസ്‌പോർട്ട് അപേക്ഷയിലെ ഫോട്ടോകൾ സംബന്ധിച്ച നിയമങ്ങൾ കടുപ്പിക്കാനൊരുങ്ങി കുവൈത്ത്

Kuwait
  •  21 days ago
No Image

ഭീഷണികള്‍ക്ക് മുന്നില്‍ മുട്ട് മടക്കില്ല; വടകര അങ്ങാടിയില്‍ കൂടെ നടക്കാന്‍ ആരുടേയും സ്‌പെഷ്യല്‍ പെര്‍മിഷന്‍ വേണ്ട: ഷാഫി പറമ്പില്‍

Kerala
  •  21 days ago
No Image

മകന്റെ ആത്മഹത്യയ്ക്ക് കാരണം ചാറ്റ്ജിപിടി; ഓപ്പണ്‍ എഐക്കും സാം ആള്‍ട്ട്മാനുമെതിരെ പരാതി നല്‍കി മാതാപിതാക്കള്‍

International
  •  21 days ago
No Image

അമേരിക്കയിലെ സ്‌കൂളില്‍ വീണ്ടും വെടിവെപ്പ്; രണ്ട് മരണം

International
  •  21 days ago
No Image

വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ സംഭവം: യുഡിഎഫ് പ്രതിഷേധം; കെ.കെ രമ എം.എൽ.എയുടെ നേതൃത്വത്തിൽ പൊലിസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ്

Kerala
  •  21 days ago
No Image

വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ സംഭവം; ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാര്‍ച്ച് നടത്തി കോണ്‍ഗ്രസ്; തടഞ്ഞ് പൊലിസ്; സംഘര്‍ഷം

Kerala
  •  21 days ago
No Image

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 21-കാരന് 60 വർഷം കഠിനതടവും, 20,000 രൂപ പിഴയും

crime
  •  21 days ago