HOME
DETAILS

കാപ്പി കര്‍ഷകരുടെ കടങ്ങള്‍ കോഫിബോര്‍ഡ് ഏറ്റെടുക്കണമെന്ന്

  
backup
October 28, 2018 | 4:25 AM

%e0%b4%95%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3

കല്‍പ്പറ്റ: കാപ്പി കര്‍ഷകരുടെ കടങ്ങള്‍ കോഫീ ബോര്‍ഡ് ഏറ്റെടുക്കണമെന്ന് കേരള സ്റ്റേറ്റ് കോഫ സ്‌മോള്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പ്രളയത്തെ തുടര്‍ന്ന് സംസ്ഥനത്ത് കാപ്പികൃഷി വിളവ് എടുക്കാന്‍ പറ്റാത്തവിധം വ്യാപകമായി നശിച്ച് കര്‍ഷകര്‍ ദുരിതത്തിലായിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത കോഫീ ബോര്‍ഡിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണന്നും ഭാരവാഹികള്‍ പറഞ്ഞു.
കൃഷി വകുപ്പിന്റെ വിലയിരുത്തലില്‍ 85 ശതമാനം വിളവും പൊഴിഞ്ഞ് പോയതായി രേഖപ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ 25 സെന്റ് മുതല്‍ 10 ഏക്കര്‍ വരെയുള്ള രണ്ട് ലക്ഷത്തിലധികം കാപ്പി കര്‍ഷകരുണ്ട്. കുരുമുളകും മറ്റ് കൃഷികളും നശിച്ചതോടെ ജില്ലയിലെ കര്‍ഷകര്‍ പിടിച്ച് നിന്നത് കാപ്പികൃഷിയിലാണ്. ഇഞ്ചി കൃഷിക്കാര്‍ കര്‍ണാടക, ഛത്തീസ്ഗഡ്, ഹരിയാന എന്നിവിടങ്ങളിലേക്ക് താവളം മാറ്റിയെങ്കിലും അവിടെ വന്‍ മുതല്‍ മുടക്ക് വേണ്ടി വരുന്നതിനാല്‍ ചെറുകിടക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നില്ല. വാഴക്കൃഷിയും നഷ്ടത്തിലാണ്.
ഇനി കാപ്പി മാത്രമാണ് ഇവരുടെ ഏക പ്രതീക്ഷ. ഈ സാഹചര്യത്തില്‍ കാപ്പികൃഷിക്കാര്‍ക്ക് പരമാവധി സഹായമെത്തിക്കുക എന്നത് കേന്ദ്ര സര്‍ക്കാറിന്റെയും കോഫീ ബോര്‍ഡിന്റെയും ചുമതലയാണ്. സംസ്ഥന സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറോട്ടോറിയം കര്‍ഷകരെ കൂടുതല്‍ കടക്കെണിയിലാക്കാനല്ലാതെ മറ്റൊരു ഗുണവും ചെയ്യില്ല.
ജില്ലയിലെ ചെറുകിട കര്‍ഷകരെ കേന്ദ്രം പണം നല്‍കുന്നില്ലെന്ന് പറഞ്ഞ് കോഫി ബോര്‍ഡ് അവഗണിക്കുകയാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി കാപ്പി കര്‍ഷകര്‍ക്ക് ഒരു ആനുകൂല്യവും നല്‍കിയിട്ടില്ല. കോഫി ബോര്‍ഡില്‍ നിന്നുള്ള സബ്‌സിഡിയും വിദ്യാഭാസ സഹായവും സ്‌കോളര്‍ഷിപ്പും നിര്‍ത്തലാക്കിയതിന് എതിരേയും കടങ്ങള്‍ എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ടും കോഫീ ബോര്‍ഡിനും കേന്ദ്ര സര്‍ക്കാരിനും നിവേദനം നല്‍കും.
അടുത്ത മാസം ചെറുകിട കാപ്പി കര്‍ഷകരുടെ വിപുലമായ കണ്‍വന്‍ഷന്‍ കല്‍പ്പറ്റയില്‍ ചേരുമെന്നും ഭാരവഹികളായ കെ.കെ വിശ്വനാഥന്‍ മാസ്റ്റര്‍, ഒ.വി. അപ്പച്ചന്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറിൽ ഹിന്ദുത്വ സംഘടനകളുടെ അതിക്രമം; മുസ്‌ലിം യുവതിയുടെ നിഖാബ് ബലമായി അഴിപ്പിച്ച് സിന്ദൂരമണിയിച്ചു, രാജ്യവ്യാപക പ്രതിഷേധം

National
  •  4 days ago
No Image

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും എംഎൽഎ ബോർഡ് മാറ്റിയില്ല; എം. മുകേഷിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി

Kerala
  •  4 days ago
No Image

ഫ്രഞ്ച് പടയെ നേരിടും മുൻപ് ആഫ്രിക്കൻ സിംഹങ്ങൾക്ക് കനത്ത തിരിച്ചടി; മൊറോക്കോയുടെ ഗോൾവേട്ടക്കാരൻ ക്വാർട്ടറിന് പുറത്ത്!

Football
  •  4 days ago
No Image

പെട്രോൾ വില 82 രൂപയാക്കണം'; എണ്ണക്കമ്പനികളുടെ കൊള്ളലാഭത്തിന് കേന്ദ്ര സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന് അരവിന്ദ് കെജ്‌രിവാൾ

National
  •  4 days ago
No Image

ഈജിപ്തിനെതിരെയുള്ള വിജയത്തിന് പിന്നാലെ അർജന്റീനയിൽ വൻ അക്രമം; ആഘോഷങ്ങൾക്കിടെ 9 പേർ അറസ്റ്റിൽ

Football
  •  4 days ago
No Image

കാറിൽ ലഹരിക്കടത്ത്: മലപ്പുറത്ത് രണ്ട് യുവാക്കൾ എംഡിഎംഎയുമായി പിടിയിൽ; ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു

Kerala
  •  4 days ago
No Image

കര്‍ണാടകയില്‍ ലോറിയും ഫോഴ്‌സ് ക്രൂയിസര്‍ ജീപ്പും കൂട്ടിയിടിച്ചു; ഏഴുപേര്‍ മരിച്ചു, രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്

National
  •  4 days ago
No Image

ഒറ്റ ഗോളില്‍ മെസിയെ വീഴ്ത്താം; ചരിത്രം കുറിക്കാൻ കിലിയൻ എംബാപ്പെ

Football
  •  4 days ago
No Image

കുത്തിവെപ്പ് ആഴ്ചയിലൊരിക്കൽ മാത്രം; ചെലവും കുറയും, പ്രമേഹ രോഗികൾക്ക് ആശ്വാസമായി പുതിയ ഇൻസുലിൻ ഇന്ത്യൻ വിപണിയിലേക്ക്

National
  •  4 days ago
No Image

വാഗമണില്‍ ഓഫ് റോഡ് ട്രക്കിങ് ജീപ്പ് മറിഞ്ഞു; ആറുപേര്‍ക്ക് പരുക്ക്, മൂന്നുപേരുടെ നില ഗുരുതരം

Kerala
  •  4 days ago