വ്യാജ മുത്വലാഖ് കേസ്: അഭിഭാഷകനെതിരേ പരാതി
.
പരപ്പനങ്ങാടി: ഭാര്യയെ താന്‍ മുത്വലാഖ് ചൊല്ലിയെന്ന് പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വ്യാജ കേസ് ഫയല്‍ ചെയ്യുകയും സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരം പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് കാണിച്ച് അഭിഭാഷകനെതിരേ ഭര്‍ത്താവി ന്റെ പരാതി. അഡ്വ. കെ.കെ സൈതലവിക്കെതിരേ താനൂര്‍ സ്വദേശിയായ പി. അബ്ദുസ്സമദ് ആണ് പരപ്പനങ്ങാടി പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
'2017 മാര്‍ച്ച് 30 നാണ് താനും ആനങ്ങാടി സ്വദേശിനി പീടിയേക്കല്‍ ഫസീലയും വിവാഹിതരായത്. 2018 മധ്യത്തില്‍ ഫസീല സ്വന്തം വീട്ടിലേക്ക് പോയി. തുടര്‍ന്ന് നിരവധി മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയം കണ്ടിരുന്നില്ല. ഭര്‍ത്താവിന്റെ കൂടെ ദാമ്പത്യം പുലര്‍ത്താന്‍ തയാറല്ലാത്തതിനാലും ഫസീല ആവശ്യപ്പെട്ടതിനാലും 2019ന് ജൂലൈ അഞ്ചിന് തന്റെ ഭാര്യയെ സാക്ഷികള്‍ മുഖാന്തിരം ഒന്നാമത്തെയും രണ്ടാമത്തെയും ത്വലാഖ് ചൊല്ലിയതായി കടലുണ്ടി നഗരം ഖാസിക്ക് രേഖാമൂലം അയച്ച് കൊടുക്കുകയാണുണ്ടായത്'- ഭര്‍ത്താവ് അബ്ദുസ്സമദ് പരാതിയില്‍ പറയുന്നു.
ഇതിനിടയിലാണ് അഡ്വ. കെ.കെ സൈതലവി പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അബ്ദുസ്സമദിനെതിരേ മുത്വലാഖ് ചൊല്ലി എന്ന വ്യാജേന കേസ് ഫയല്‍ ചെയ്തത്. ഇതിനെതിരേയാണ് അബ്ദുസ്സമദ് പരപ്പനങ്ങാടി പൊലിസ് സ്റ്റേഷനിലും ജില്ലാ പൊലിസ് സൂപ്രണ്ടിനും പരാതി സമര്‍പ്പിച്ചിരിക്കുന്നത്.
തന്റെ ഭാര്യയുമായി ഗൂഢാലോചന നടത്തി ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് ഫയല്‍ ചെയ്ത് തന്നെ ജയിലില്‍ അടയ്ക്കാനും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാനും നീക്കം നടത്തിയ വക്കീലിനെതിരേ കേരളാ ബാര്‍ കൗണ്‍സിലിലും പരാതി നല്‍കുമെന്ന് അബ്ദുസ്സമദ് പറഞ്ഞു.
ഭര്‍ത്താവ് ഒന്നാം ത്വലാഖോ രണ്ടാം ത്വലാഖോ ചൊല്ലി എന്ന് കോടതിയില്‍ ബോധിപ്പിച്ചാല്‍ തന്നെ വിവാഹ മോചിതയായ മുസ്‌ലിം സ്ത്രീ എന്ന നിലക്ക് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും ഭാര്യക്ക് അര്‍ഹത ഉണ്ടെന്നിരിക്കെ അഡ്വ. കെ.കെ സൈതലവി നടത്തിയ നീക്കം അപലപനീയമാണെന്നും ഇത്തരം നീക്കങ്ങള്‍ക്കെതിരേ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്നും അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി അഭിപ്രായപ്പെട്ടു. അതിനിടെ, കോടതിയില്‍ നിലവിലുള്ള കേസിനെക്കുറിച്ച് ഇപ്പോഴൊന്നും പ്രതികരിക്കുന്നില്ലെന്ന് അഡ്വ. കെ.കെ സൈതലവി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."