വിദേശ ബാങ്കില്‍ വെളിപ്പെടുത്താത്ത പണം: മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും മക്കള്‍ക്കും നോട്ടിസ്
ന്യൂഡല്‍ഹി: വിദേശ ബാങ്കില്‍ വെളിപ്പെടുത്താത്ത പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് അംബാനി കുടുംബത്തെ നോട്ടിസ് അയച്ച് വിളിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും മൂന്നുമക്കള്‍ക്കുമാണ് നോട്ടിസ് അയച്ചതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ആദായനികുതി വകുപ്പിന്റെ മുംബൈ യൂനിറ്റ് ഈ വര്‍ഷം മാര്‍ച്ച് 28നാണ് നോട്ടിസ് നല്‍കിയത്. ഏപ്രില്‍ 12ന് ഹാജരായി വിശദീകരണം നല്‍കണമെന്നായിരുന്നു നോട്ടിസില്‍ ഉണ്ടായിരുന്നത്. ആദായനികുതി വകുപ്പ് അന്വേഷണ വിവരങ്ങള്‍ റിപ്പോര്‍ട്ടായി നല്‍കിയത് ഫെബ്രുവരി നാലിനാണ്.
ഇതിനു ശേഷം മാര്‍ച്ച് 28നാണ് ആദായ നികുതി വകുപ്പ് നോട്ടിസ് അയച്ചത്. 2015 ലെ കള്ളപ്പണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ രാജ്യങ്ങളിലെ ഏജന്‍സികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് പിന്നാലെയായിരുന്നു ആദായ നികുതി വകുപ്പിന്റെ നടപടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, റിപ്പോര്‍ട്ട് റിലയന്‍സ് നിഷേധിച്ചു. ഒരുവിധത്തിലുള്ള നോട്ടിസും ആദായനികുതി വകുപ്പില്‍ നിന്ന് കുടുംബത്തിലെ ആരും കൈപ്പറ്റിയിട്ടില്ലെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."