കോഴിവില കുതിച്ചുയര്‍ന്നു; ഭക്ഷണശാലകളില്‍ കോഴിവിഭവങ്ങളും പൊള്ളുന്നു
ഒലവക്കോട്: സംസ്ഥാനത്ത് മുമ്പെങ്ങുമില്ലാത്ത രീതിയില്‍ കോഴിയുടെ വില കുതിച്ചുയര്‍ന്നതോടെ ഭക്ഷണശാലകളില്‍ കൊഴിവിഭവങ്ങള്‍ക്കു വില ഉയരുന്നു. നിലവില്‍ കോഴിയുടെ വില 140 ലെത്തിനില്‍ക്കുന്നത് വ്യാപാരികളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഈ മാസാദ്യം വരെ 90 രൂപയുണ്ടായിരുന്ന കോഴിയാണ് കഴിഞ്ഞ രണ്ടാഴ്ചയായി 50 രൂപയോളം വര്‍ധിച്ചിരിക്കുന്നത്.
കോഴിക്ക് 140 രൂപയായതോടെ കോഴിയിറച്ചി വില്‍ക്കുന്നത് 240 രൂപക്കാണ്. തമിഴ്‌നാട്ടില്‍ നിന്ന് കോഴി വരവ് കുറഞ്ഞതും അവിടെ കോഴി വില ഉയര്‍ന്നതുമാണ് ഇവിടത്തെയും വര്‍ധനവിനു കാരണമെന്ന് വ്യാപാരികള്‍ ആഭ്യന്തര ഉത്പാദനത്തിനു പുറമെ അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴി ലോഡ് വരുന്നത് കുറഞ്ഞതും തമിഴ്‌നാട്ടിലെ നാമക്കലില്‍ കോഴി ഉത്പാദനം കുറഞ്ഞതുമാണ് കോഴിവില കുതിച്ചുയരാന്‍ കാരണമെന്നു പറയപ്പെടുന്നു.
സാധാരണ ഗതിയില്‍ കോഴിവില കിലോക്ക് 4-5 രൂപ വരെയേ വര്‍ദ്ധിക്കുകയുള്ളൂ എന്നാലും നൂറില്‍ താഴെയായിരിക്കും വിലയെന്നിരിക്കെ ഇങ്ങിനെ കോഴിവില കടിഞ്ഞാണില്ലാതെയുയരുന്നത് ഇതാദ്യമാണ്.
2015 ല്‍ മാത്രമാണ് കോഴിവില 130 ലെത്തിയത്. ദീപാവലിയടുക്കുന്നതോടെ കോഴിവില 150 ഉം കിടക്കുമെന്ന ആശങ്കയിലാണ് വ്യാപാരികളും ഉപഭോക്താക്കളും. ജി.എസ്ടി വന്നതിനു ശേഷം കോഴിവില കുറഞ്ഞിരുന്നു. മുമ്പ് സംസ്ഥാനാതിര്‍ത്തി കടന്ന് നിരവധി ലോഡുകള്‍ കോഴിയാണ് പ്രതിദിനം എത്തിയിരുന്നതെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയതോടെ കോഴിവരവ് കുറഞ്ഞുവെങ്കിലും വിലയില്‍ ആശ്വാസമായിരുന്നു.
കോഴിവില ഉയര്‍ന്നതോടെ ഭക്ഷണശാലകളിലും കോഴിവിഭവങ്ങള്‍ക്ക് വില തോന്നിയപോലെയാണ്. കോഴിവില കുറയാത്തതിനാല്‍ കോഴിവിഭവങ്ങള്‍ വിലകൂട്ടാന്‍ നിര്‍ബന്ധിത സാഹചര്യമാണെന്നാണ് ഹോട്ടലുടമകളുടെ അവകാശവാദം.
ചിക്കന്‍കറി, ചിക്കന്‍ ബിരിയാണി ചിക്കന്‍ ഫ്രൈ എന്നിവയും ചൈനീസ് വിഭവങ്ങള്‍ക്കും ചിലയിടങ്ങളില്‍ വിലയുയര്‍ത്തിയിട്ടുണ്ട്. ബീഫിന് കിലോക്ക് 280-300 രൂപയാണ് വിലയെന്നിരിക്കെ കോഴിവില ഇനിയുമുയര്‍ന്നാല്‍ ബീഫിന്റെ വിലക്കും വര്‍ധനവുണ്ടാകുമെന്ന ആശങ്കയിലാണ് ജനം. കോഴിക്ക് വില കുതിച്ചുയര്‍ന്നതോടെ മത്സ്യ വിപണിയും ചൂടുപിടിച്ചിരിക്കുകയാണ്. കോഴിവില 140 ലെത്തിയതോടെ മത്സ്യത്തിനും ഡിമാന്റായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."