HOME
DETAILS
MAL
മതാചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുത്
backup
October 31 2018 | 05:10 AM
നിലമ്പൂര്‍: വിശ്വാസങ്ങളുടെ പേരിലുള്ള അനുഷ്ഠാനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുത്. കോതി വിധിയുടെ മറവില്‍ ധൃതികൂട്ടി സ്വീകരിച്ച നടപടികളാണ് ശബരിമല വിഷയം ഇത്രത്തോളം വഷളാക്കിയതെന്ന് കേരള കോണ്‍ഗ്രസ് നിലമ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. കുമ്പസാരത്തെ വിമര്‍ശിച്ച് സ്കൂളുകളില്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണത്തിലെ ഭാഗങ്ങള്‍ പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എം.എ തോമസ് അധ്യക്ഷനായി. ടോമി ചെഞ്ചേരി, സണ്ണി പുലികുത്തിയേല്‍, ജോര്‍ജ് തോമസ്, ജെയിംസ് വടശ്ശേരി, ബിജു വാലടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."