HOME
DETAILS
MAL
ആയുര്‍വ്വേദാശുപത്രി കെട്ടിടം നാടിന് സമര്‍പ്പിച്ചു
backup
June 13 2017 | 21:06 PM
ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്ത് ആയുര്‍വ്വേദാശുപത്രി കെട്ടിടം മന്ത്രി കെ.കെ.ശൈലജ നാടിന് സമര്‍പ്പിച്ചു.
താമരക്കുളം ഗ്രാമ പഞ്ചായത്തില്‍ ആര്.രാജേഷ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് ആശുപത്രി കെട്ടിടം നിര്‍മിച്ചത്.ആര്. രാജേഷ് എം.എല്‍.എ അധ്യക്ഷതവഹിച്ചു.ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഫന്റ് രജനി ജയദേവ് വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഗീത മന്ത്രിക്കും, എം.എല്‍.എ ഉപഹാരങ്ങള്‍ നല്കി.എം.കെ.വിമലന്, എ.എ.സലീം, പി.പി.കോശി, ലീന,ശാന്താ ശശാങ്കന്, ഫിലിപ്പ് ഉമ്മന്‍, സുജഓമനക്കുട്ടന്, റിനു, തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."