പി.എസ്.സി പരീക്ഷ മലയാളത്തില്‍; തത്വത്തില്‍ അംഗീകാരമായി
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ചോദ്യങ്ങള്‍ മലയാളത്തിലാക്കാന്‍ തയാറെന്ന് പി.എസ്.സി ചെയര്മാന് എം.കെ സക്കീര്‍. മുഖ്യമന്ത്രിയും പി.എസ്.സി ചെയര്‍മാനും ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.
ഇതിനായുള്ള പ്രായോഗിക നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും എല്ലാ സര്‍വകലാശാലാ വൈസ്ചാന്‍സലര്‍മാരുടെയും യോഗം വിളിക്കുമെന്നും ചര്‍ച്ചയ്ക്കു ശേഷം പുറത്തെത്തിയ പി.എസ്.സി ചെയര്മാന് മാധ്യമങ്ങളോട് പറഞ്ഞു.
പരീക്ഷകള്‍ മലയാളത്തിലാക്കണമെന്നാവശ്യപ്പെട്ട് പി എസ് സി ആസ്ഥാനത്തിന് മുമ്പില്‍ ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന സമരം പത്തൊന്‍പതാം ദിവസത്തിലേക്ക് കടന്നിട്ടുണ്ട്. കഴിഞ്ഞ മാസം 29 നാണ് പി എസ് സി ആസ്ഥാനത്ത് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം തുടങ്ങിയത്. സമരത്തിന് സാംസ്ക്കാരിക നായകര്‍ പിന്തുണയുമായെത്തി. പിന്നാലെ പ്രതിപക്ഷവും സമരം തീര്‍ക്കണമെന്നാവശ്യപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രി പി.എസ്.സി ചെയര്‍മാനുമായി ചര്‍ച്ച നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."