കനോലി പൂരത്തിന് തുടക്കമായി
കോഴിക്കോട്: ഓപറേഷന്‍ കനോലി കനാലിന്റ വിജയം പ്രഖ്യാപിച്ചുകൊണ്ട് കനോലി പൂരത്തിന് തുടക്കമായി. ഓഗസ്റ്റ് 28ന് ആരംഭിച്ച കനോലി കനാല്‍ ഓപറേഷന്‍ ജില്ലാഭരണകൂടം നിറവിന്റെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഏറെക്കുറെ വിജയിപ്പിച്ചിരിക്കുകയാണ്. രണ്ടു മാസം നീണ്ടുനില്‍ക്കുന്ന പൂര കാലയളവില്‍ ബാക്കി പ്രവര്‍ത്തനങ്ങളും കൂടി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. വരുംവര്‍ഷങ്ങളിലും നവംബര്‍ ഒന്നിന് ആരംഭിച്ച് ഡിസംബര്‍ 31ന് അവസാനിക്കുന്ന രീതിയില്‍ പൂരം തുടരും. ഈ കാലയളവില്‍ കനാലിന്റെ സംരക്ഷണത്തിനുള്ള പ്രത്യേക പ്രവര്‍ത്തനങ്ങള്‍ നടത്തും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ കൊടിയേറ്റം നടത്തി. ഡെപ്യൂട്ടി മേയര്‍ മീരദര്‍ശക് അധ്യക്ഷയായി.ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ കെ.വി ബാബുരാജ്, കൗണ്‍സിലര്‍മാര്‍, പ്രൊഫസര്‍ ശോഭീന്ദ്രന്‍, ബാബു പറമ്പത്ത് ഡോ.എ. അച്യുതന്‍, പ്രൊഫ.കെ. ശ്രീധരന്‍, എം.എ. ജോണ്‍സണ്‍, വടയക്കണ്ടി നാരായണന്‍, സി.പി കോയ, പി. രമേഷ് ബാബു, ഷൗക്കത്ത് അലി എരോത്ത്, വി.കെ രാജന്‍ നായര്‍, ഡോ. എന്‍.സി രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ശാസ്ത്രസാഹിത്യപരിഷത്ത് തെരുവ് നാടകം അവതരിപ്പിച്ചു. ഹോമിയോ മെഡിക്കല്‍ കോളജില്‍ നിന്നും വിരമിച്ച പ്രിന്‍സിപ്പല്‍ അബ്ദുള്‍ ലത്തീഫിന്റെ നേതൃത്വത്തില്‍ ലോഹങ്ങളും ഇ കോളി ബാക്ടീരിയയും വെള്ളത്തില്‍ നിന്നും വലിച്ചെടുക്കുന്ന ചെടികള്‍ കനാലില്‍ നിക്ഷേപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."