'കേരളത്തില്‍ കലാപം ഉണ്ടാക്കാന്‍ സംഘ്പരിവാര്‍ ശ്രമം'
കല്‍പ്പറ്റ: കേരളത്തില്‍ കലാപം ഉണ്ടാക്കാനുള്ള ആസൂത്രിത നീക്കമാണ് ബി.ജെ.പിയും ആര്‍.എസ്.എസും നടത്തുന്നതെന്ന് സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവും സംസ്ഥാന വനം മന്ത്രിയുമായ കെ. രാജു പറഞ്ഞു. കല്‍പ്പറ്റയില്‍ നടന്ന എ.ഐ.വൈ.എഫ് നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സവര്‍ണാധിപത്യത്തിന്റെ വക്താക്കളായ ആര്‍.എസ്.എസുകാര്‍ ശബരിമലയെ വരുന്ന തെരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കുകയാണ്. കേരള സര്‍ക്കാരിനെ അട്ടിമറിക്കുകയാണ് അവരുടെ ലക്ഷ്യം. ബി.ജെ.പിയെ പിന്തുണക്കുന്ന നിലപാടാണ് കേരളത്തില്‍ കോണ്‍ഗ്രസ് കൈക്കൊള്ളുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റിന്റെ അഭിപ്രായത്തിനു വിരുദ്ധമാണ് കേരള നേതാക്കളുടെ നിലപാടെന്നും അതിന് ആ പാര്‍ട്ടി വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
നേരായ വഴിയിലൂടെ സംസ്ഥാനത്ത് നിലയുറപ്പിക്കാന്‍ കഴിയില്ലെന്ന് അറിയുന്ന കേരളത്തില്‍ ആര്‍.എസ്.എസ് കലാപം ഉണ്ടാക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ്. സംഘ് പരിവാര്‍ സംഘടനകളുടെ ഇത്തരത്തിലുള്ള കുല്‍സിത ശ്രമങ്ങള്‍ക്ക് കേരളത്തിലെ മതേതര സമൂഹം ഇടം നല്‍കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എന്‍. ഫാരിസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വിനു ഐസക് സ്വാഗതം പറഞ്ഞു. കേരള മഹിളാ സംഘം പ്രസിഡന്റ് കമലാ സദാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, സംസ്ഥാന കൗണ്‍സില്‍ അംഗം പി.കെ മൂര്‍ത്തി എ.ഐ.വൈ.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ലെനി സ്റ്റാന്‍സ് ജേക്കബ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."