HOME
DETAILS

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്: പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരമായി

  
Web Desk
June 14 2017 | 00:06 AM

%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%a8%e0%b4%bf-%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be-2

 

എടപ്പാള്‍: പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ 2017-18 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന 5.95 കോടി രൂപയുടെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരമായി. 14 സ്പില്‍ഓവര്‍ പദ്ധതികളും 67 പുതിയ പദ്ധതികളും ഉള്‍പ്പെടെ ആകെ 81 പദ്ധതികള്‍ക്കാണ് അംഗീകാരമായത്.
പ്ലാന്‍ ഫണ്ട് ഇനത്തില്‍ ജനറല്‍ വിഭാഗത്തില്‍ 2.06 കോടി രൂപയുടെയും എസ്.സി വിഭാഗത്തില്‍ 1.55 കോടി രൂപയുടെയും പദ്ധതികളാണ് നടപ്പാക്കുന്നത്. 1.53 കോടി രൂപ ചെലവഴിച്ച് പട്ടികജാതി കോളനികളില്‍ ഉള്‍പ്പെടെ 24 കുടിവെള്ള പദ്ധതികള്‍ ഈ വര്‍ഷം നടപ്പിലാക്കും. പി.എം.എ.വൈ ഭവന പദ്ധതിയിലുള്‍പ്പെടുത്തി 120 വീടുകള്‍, 8.47 ലക്ഷം രൂപ ചെലവില്‍ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുവര്‍ക്ക് സ്‌കോളര്‍ഷിപ്പ്, പട്ടികജാതി യുവാക്കള്‍ക്ക് വിദേശത്ത് ജോലിക്ക് പോകുന്നതിന് ധനസഹായം (10 ലക്ഷം), തവനൂര്‍ മഹിളാമന്ദിരത്തില്‍ സൗരോര്‍ജ്ജ വൈദ്യുതി ഉല്‍പാദന യൂനിറ്റ് (15 ലക്ഷം), വയോജനങ്ങള്‍ക്ക് പകല്‍വീട്, അങ്കണവാടികള്‍ക്ക് സ്ഥലംവാങ്ങല്‍, വിവിധ പാടശേഖരങ്ങള്‍ക്ക് വൈദ്യുതി ലൈന്‍ നീട്ടല്‍ തുടങ്ങീ പദ്ധതികളാണ് നടപ്പാക്കുന്നത്.
മാലിന്യനിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി 10 ലക്ഷം രൂപ ചെലവില്‍ പട്ടികജാതി കോളനികളിലെ വീടുകള്‍ക്കായി വേസ്റ്റ് കുഴികള്‍, എടപ്പാള്‍, തൃക്കണാപുരം സി.എച്ച്.സികളില്‍ ഇന്‍സിനറേറ്റര്‍ (ഒന്‍പത് ലക്ഷം), തവനൂര്‍ മഹിളാമന്ദിരത്തില്‍ കക്കൂസ് മാലിന്യസംസ്‌കരണ പ്ലാന്റ് (7.75 ലക്ഷം) എന്നിവ സ്ഥാപിക്കും. കൂടാതെ ഗ്രാമപഞ്ചായത്തുകളുമായി സംയോജിച്ച് നെല്ല്-പച്ചക്കറി കര്‍ഷകര്‍ക്ക് കൂലി ചെലവ് സബ്‌സിഡി,ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്‌സിഡി എന്നിവയും നടപ്പാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  7 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  7 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago