തോട്ടം തൊഴിലാളികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു
സമരത്തിന് മുന്നോടിയായി ജൂലൈ അഞ്ചിന് തൊഴിലാളികള്‍ പണിമുടക്കി തോട്ടം ഓഫിസുകളിലേക്കു മാര്‍ച്ച് നടത്തും
പുതുക്കാട്: വിവിധ ആവശ്യങ്ങളുന്നയിച്ചു സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി തോട്ടം തൊഴിലാളികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. താല്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ഗ്രാറ്റുവിറ്റി കുടിശ്ശിക ഉടനെ വിതരണം ചെയ്യുക, മെഡിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക തോട്ടം തൊഴിലാളികള്‍ക്ക് വീട് വക്കാനാവശ്യമായ ഭൂമി തോട്ടം ഉടമകള്‍ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങുളന്നയിച്ചാണ് സമരം.
സമരത്തിന് മുന്നോടിയായി ജൂലൈ അഞ്ചിന് തൊഴിലാളികള്‍ പണിമുടക്കി തോട്ടം ഓഫിസുകളിലേക്കു മാര്‍ച്ച് നടത്തും. സമരം വിജയിപ്പിക്കാന്‍ പാലപ്പിള്ളി സി.ഐ.ടി.യു ഓഫിസില്‍ ചേര്‍ന്ന റബ്ബര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്സ് കോണ്‍ഗ്രസ്സ് (സി.ഐ.ടി.യു) പ്രവര്‍ത്തക യോഗം തീരുമാനിച്ചു.
സമരത്തിന് മുന്നോടിയായി ജൂലൈ 3 നു പാലപ്പിള്ളി തോട്ടം മേഖലയില്‍ പ്രചാരണ വാഹന ജാഥ നടത്താനും തീരുമാനിച്ചു.യൂണിയന് പ്രസിഡന്റ് കെ.കെ രാമചന്ദ്രന് അധ്യക്ഷനായി. പി.ടി ജോയ്, പി.എസ് സത്യന്, പി.എം ആലി, കെ.എ ആലി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."