നോമ്പ്തുറക്ക് സാധനം വാങ്ങാന്‍പോയ വിദ്യാര്‍ഥിക്ക് പൊലിസിന്റെ ക്രൂര മര്‍ദനം
കായംകുളം: നോമ്പ് തുറക്ക് സാധനം വാങ്ങാന്‍ പോയ വിദ്യാര്‍ഥിയെ പൊലിസ് മര്‍ദിച്ചു. സി.പി.എം എരുവ ലോക്കല്‍ കമ്മിറ്റിയംഗവും വ്യാപാരി വ്യവസായി സമിതി ഏരിയാ ജോയിന്റ് സെക്രട്ടറിയുമായ മേടമുക്ക് ഫാത്തിമ മന്‍സിലില്‍ എം.എ.സമദിന്റെ മകന്‍ അംജത് എ.സമദ് (16)നാണ് മര്‍ദനമേറ്റത്. അംജതിനെ കായംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചക്ക് ഒന്നിന് എം.എസ്.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപത്തായിരുന്നു സംഭവം. വീട്ടില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ പോകവേ പൊലിസ് തടഞ്ഞുനിര്‍ത്തി അകാരണമായി മര്‍ദിക്കുകയായിരുന്നു.
ലാത്തികൊണ്ട് അടിയേറ്റ് റോഡില്‍ വീണ തന്റെ വയറ്റില്‍ പൊലിസ് ബൂട്ട് ഇട്ട് ചവിട്ടിയെന്ന് അംജത് പറഞ്ഞു.
എസ്.ഐ മഞ്ജുനാഥ്, പ്രൊബേഷന്‍ എസ്.ഐ സുധീഷ് എന്നിവരാണ് തന്നെ മര്‍ദിച്ചതെന്ന് അംജത് പറഞ്ഞു. കഴിഞ്ഞ സി.ബി.എസ.്ഇ പത്താംക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും അംജത് എ വണ്‍ നേടിയിരുന്നു. മകനെ ക്രൂരമായി മര്‍ദിച്ച പൊലിസിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്കും ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കി. മര്‍ദനമേറ്റ അംജതിനെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
അതേസമയം അംജത് സമദിനെ മര്‍ദിച്ച സംഭവത്തില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ.മഞ്ജു ദാസിനെയും പ്രൊബേഷന്‍ എസ് ഐ സുധീഷിനെയും ആലപ്പുഴ എ.ആര്‍ ക്യാംപിലേക്ക് സ്ഥലം മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."